പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യും സു​ശ​ക്തം
Monday, April 19, 2021 10:48 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​ങ്ങ​ള്‍ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
പ​ത്ത​നാ​പു​രം പി​ട​വൂ​രി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍(​എ​ല്‍.​എ) പി.​ബി. സു​നി​ല്‍ ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 15 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. നാ​ല് പേ​ര്‍​ക്ക് പി​ഴ​യും.
ക​ട​പ്പാ​ക്ക​ട മാ​ര്‍​ക്ക​റ്റ്, ശ​ങ്കേ​ഴ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 25 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ എ. ​വി​ജ​യന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
പു​ന​ലൂ​രി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ന​ലൂ​ര്‍ ടൗ​ണ്‍, പി​റ​വ​ന്തൂ​ര്‍, വാ​ള​ക്കോ​ട്, ക​ല​യ​നാ​ട്, തൊ​ളി​ക്കോ​ട്, ചെ​മ്മ​ന്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 59 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. 31 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
കു​ന്ന​ത്തൂ​രി​ല്‍ 81 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ആ​റ് കേ​സു​ക​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ടി​ഞ്ഞാ​റേ​ക​ല്ല​ട, കു​ന്ന​ത്തൂ​ര്‍, നെ​ടി​യ​വി​ള, പോ​രു​വ​ഴി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ല്‍ മൈ​ലം, കു​ള​ക്ക​ട, ക​ല​യ​പു​രം, കി​ഴ​ക്കെ​ത്തെ​രു​വ്, പു​ത്തൂ​ര്‍, ക​ട​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. 104 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. എ​ട്ടു കേ​സു​ക​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കി.
ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ 40 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. 16 എ​ണ്ണ​ത്തി​ന് പി​ഴ ഈ​ടാ​ക്കി. ഓ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള്ളി, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ജി. മോ​ഹ​ന്‍ നേ​തൃ​ത്വം ന​ല്‍​കി.