കോ​വി​ഡ് പ്ര​തി​രോ​ധം: വ്യാ​പാ​രി​ക​ളേ​യും ജ​ന​ങ്ങ​ളെ​യും ദ്രോ​ഹി​ക്കു​ന്നു​വെ​ന്ന് പ​രാ​തി
Monday, April 19, 2021 10:48 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങു​ടെ പേ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​നാ​വ​ശ്യ​മാ​യി പി​ഴ ചു​മ​ത്തു​ന്ന​താ​യി പ​രാ​തി. പോ​ലീ​സും സെ​ക്ട​ർ മ​ജി​സ്ട്രേ​ട്ടും ചാ​ത്ത​ന്നൂ​രി​ലെ ഒ​ട്ടേ​റെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി പി​ഴ ചു​മ​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം. സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​ർ, സാ​നി​ട്ട​റൈ​സ് തു​ട​ങ്ങി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​യി​രം രൂ​പ വ​രെ പി​ഴ ചു​മ​ത്തി​യ​താ​യി വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി ആ​രോ​പി​ച്ചു.
തി​ര​ക്കി​ല്ലാ​ത്ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി സ​ന്ദ​ർ​ശ​ക പ​ട്ടി​ക പ​രി​ശോ​ധി​ച്ചു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പി​ഴ ചു​മ​ത്തു​ക​യാ​യി​രു​ന്നു. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.​കു​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​ക്കാ​ണും എ​ന്നു പ​റ​ഞ്ഞാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്.
ദി​വ​സ​വും നി​ശ്ചി​ത കേ​സു​ക​ളി​ൽ പി​ഴ ചു​മ​ത്ത​ണ​മെ​ന്ന ഉ​ന്ന​ത​ത​ല നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ദ്രോ​ഹി​ക്കു​ന്ന​തെ​ന്നും ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. തി​ര​ക്ക് ഇ​ല്ലാ​ത്ത​തും വി​ശാ​ല​മാ​യ സ്ഥ​ല സൗ​ക​ര്യ​മു​ള്ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ പി​ഴ ചു​മ​ത്തി. ചാ​യ കു​ടി​യ്ക്കാ​ൻ മാ​സ്ക് താ​ഴ്ത്തി​യ​വ​ർ​ക്ക് പോ​ലും 500 രൂ​പ വീ​തം പി​ഴ ചു​മ​ത്തി​യ​താ​യി വ്യാ​പാ​രി-​വ്യ​വ​സാ​യി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​നി​സാ​ർ ആ​രോ​പി​ച്ചു.
കോ​വി​ഡ് വ്യാ​പ​നം വ്യാ​പാ​രി​ക​ളു​ടെ മേ​ൽ കെ​ട്ടി​വ​യ്ക്കാ​തെ പൊ​തു ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കാ​നും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളൂം മ​രു​ന്നു​ക​ളും വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ത​യാ​റാ​ക​ണ​മെ​ന്നു വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി ഏ​രി​യാ സെ​ക്ര​ട്ട​റി ജി.​പി.​രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.