കൊ​ല​പാ​ത​ക കേ​സി​ലെ ആ​ളി​ന്‍റെ വീ​ട് ക​ത്തി​ച്ചു
Sunday, April 18, 2021 10:51 PM IST
ച​വ​റ: കൊ​ല​പാ​ത​ക​ക്കേ​സി​ലു​ള്‍​പ്പെ​ട്ട ആ​ളു​ടെ വീ​ടു  ക​ത്തി ന​ശി​ച്ചു. ച​വ​റ ത​ട്ടാ​ശേ​രി​ക്ക് പ​ടി​ഞ്ഞാ​റ് വ​ശം സ​ന്തോ​ഷ് ഭ​വ​നി​ല്‍ സു​നി​ലി​ന്‍റെ വീ​ടാ​ണ് ഭാ​ഗീ​ക​മാ​യി ക​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ മു​ക​ള്‍ വ​ശ​ത്തെ ആ​സ്ബ​റ്റോ​സ് ഷീ​റ്റി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ക​ത്തി​യ​ത്.
ഈ ​സ​മ​യം വീ​ട്ടി​ല്‍ താ​മ​സ​ക്കാ​രി​ല്ലാ​യി​രു​ന്നു. രാ​വി​ലെ നാ​ട്ടു​കാ​ര്‍ പു​ക ഉ​യ​രു​ന്ന​തു ക​ണ്ട് ച​വ​റ ഫ​യ​ർ ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ ഫോ​ഴ്‌​സ് എ​ത്തി മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു തീ ​വ്യാ​പി​ക്കു​ന്ന​തി​നു മു​മ്പേ അ​ണ​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് ച​വ​റ പോ​ലീ​സും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​മെ​ത്തി വീ​ടു പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ ക​ത​ക് തു​റ​ന്ന് കി​ട​ക്കു​ക​യും അ​ക​ത്തെ മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് വ​സ്ത്ര​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ആ​ഴ്ച മ​ദ്യം വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന്  മ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വെ​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റു ചെ​യ്ത വ്യ​ക്തി​യാ​ണ് സു​നി​ലെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്നു മു​ത​ല്‍ വീ​ട്ടി​ലു​ള്ള​വ​ര്‍ ഇ​വി​ടെ താ​മ​സ​മി​ല്ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു