കേ​ര​ളാ ഫോ​റ​സ്റ്റ് ഡ്രൈ​വേ​ഴ്സ് അ​സോ.ജി​ല്ലാ സ​മ്മേ​ള​നം
Sunday, April 18, 2021 10:51 PM IST
കൊ​ല്ലം: കേ​ര​ളാ ഫോ​റ​സ്റ്റ് ഡ്രൈ​വേ​ഴ്സ് അ​സോ.ജി​ല്ലാ സ​മ്മേ​ള​നം അ​ച്ച​ൻ​കോ​വി​ൽ വൈ​ഷ്ണ​വി പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്നു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.ആർ പ്ര​താ​പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​കു​പ്പി​ലെ മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളി​ലും ഡ്രൈ​വ​ർ​മാ​രു​ടെ സ്ഥി​രം നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് സമ്മേളനം ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​വാ​ഹി​കളായി ബി​ജു​മോ​ൻ(​പ്ര​സി​ഡ​ന്‍റ്) വി.എസ് അ​നി​ൽ​കു​മാ​ർ (സെ​ക്ര​ട്ട​റി) എസ്.അ​തി​ൽ കു​മാ​ർ (ട്ര​ഷ​റ​ർ) വി​നോ​ദ്(​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം) എ​ന്നി​വ​രെ ​തെര​ഞ്ഞെ​ടു​ത്തു.

ഹോ​മി​യോ ഇ​മ്യൂ​ൺ ബൂ​സ്റ്റ​ർ
വി​ത​ര​ണ​ം ന​ട​ത്തി

പു​ന​ലൂ​ർ: ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി​യും പു​ന​ലൂ​ർ ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ​വും ഹോ​മി​യോ ഇ​മ്യൂ​ൺ ബൂ​സ്റ്റ​ർ വി​ത​ര​ണ​വും ന​ട​ത്തി.
താ​ലൂ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഐ.​ആ​ർ അ​ശോ​ക് കു​മാ​ർ കോ​വി​ഡ് രോ​ഗ​ത്തെ കു​റി​ച്ചും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ചും ക്ലാ​സ് എ​ടു​ത്തു. ഇ​മ്യൂ​ൺ ബൂ​സ്റ്റ​ർ വി​ത​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ഡോ. ​കെ. ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ പി​ള്ള, വി​ഷ്ണു​ദേ​വ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​രാ​ജേ​ഷ്, രാ​ഖി ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.