ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി​യ ജ്യോ​തി ഇ​നി ജ​ൻ​മ​നാ​ട്ടി​ലേ​ക്ക്
Sunday, April 18, 2021 10:51 PM IST
കൊ​ട്ടാ​ര​ക്ക​ര: ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ ജ്യോ​തി​യു​ടെ ഉ​റ്റ​വ​രെ​ത്തേ​ടി​യു​ള്ള ആ​ശ്ര​യ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ന്വേ​ഷ​ണം ഒ​ടു​വി​ൽ വി​ജ​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ റാ​ണി​പ്പേ​ട്ട് ജി​ല്ല​യി​ലെ നെ​മി​ലി താ​ലൂ​ക്കി​ൽ ഷോ​ലി​ങ്ക​ർ ഗ്രാ​മ​വാ​സി​യാ​യ ജ്യോ​തി (39 ) യെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഉ​ട​ൻ ബ​ന്ധു​ക്ക​ളെ​ത്തി നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കും. ആ ​ന​ല്ല ദി​വ​സ​ത്തി​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ഇ​പ്പോ​ൾ ജ്യോ​തി.
നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു​ള്ള ഒ​രു രാ​ത്രി​യി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ഇ​വ​രെ ആ​ശ്ര​യ​യി​ലെ​ത്തി​ച്ച​ത്. താ​ളം തെ​റ്റി​യ മ​ന​സു​മാ​യി വീ​ട് വി​ട്ടി​റ​ങ്ങി​യ ഇ​വ​ർ കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നു​മാ​ണ് പോ​ലീ​സ് ആ​ശ്ര​യ​യി​ലെ​ത്തി​ക്കു​ന്ന​ത്.
ആ​ദ്യ​മൊ​ന്നും ജ്യോ​തി​യി​ൽ നി​ന്നും ഉ​റ്റ​വ​രെ​ക്കു​റി​ച്ചു​ള്ള യാ​തൊ​രു വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നി​ല്ല. ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ലെ മ​നോ​രോ​ഗ​വി​ദ​ഗ്ധ​രു​ടെ​യും കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക​യും ഓ​ർ​മ്മ​ക​ൾ തെ​ളി​ഞ്ഞു​വ​രി​ക​യും ചെ​യ്തു. കൂ​ലി​പ്പ​ണി​ക്കാ​രാ​യ മ​നോ​ഹ​ര​ന്‍റേ​യും മ​ണി​മേ​ഖ​ല​യു​ടെ​യും ഏ​ക മ​ക​ളാ​ണ് ജ്യോ​തി. വി​വാ​ഹി​ത​യും ഒ​രു മ​ക​ളു​ടെ അ​മ്മ​യു​മാ​ണ്. സ​ന്തോ​ഷ​ക​ര​മാ​യ കു​ടും​ബ ജീ​വി​ത​ത്തി​നി​ട​യി​ലാ​ണ് ജ്യോ​തി​യു​ടെ മ​ന​സ് പ​തി​യെ പി​ടി​വി​ട്ടു​പോ​കാ​ൻ തു​ട​ങ്ങി​യ​ത്. അ​തോ​ടെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന്‍റെ താ​ളം തെ​റ്റാ​ൻ തു​ട​ങ്ങി.
അ​ങ്ങ​നെ ഒ​രു​നാ​ൾ വീ​ടു​വി​ട്ട് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു . അ​ങ്ങ​നെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തു​ന്ന​ത്. ഓ​ർ​മ്മ തി​രി​കെ ല​ഭി​ച്ച​പ്പോ​ൾ ത​നി​ക്ക് വീ​ട്ടി​ലേ​യ്ക്ക് പോ​ക​ണ​മെ​ന്നും ത​ന്‍റെ മ​ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും മാ​താ​പി​താ​ക്ക​ളെ​യും കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി.
ജ്യോ​തി ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ വ​ച്ചു​കൊ​ണ്ട് ആ​ശ്ര​യ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ടും​ബ​ത്തെ ക​ണ്ടെ​ത്താ​നാ​യ​ത്. ജ്യോ​തി​യു​ടെ അ​മ്മ ചി​കി​ത്സ​യി​ലാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ ആ​ശ്ര​യ​യി​ലെ​ത്തി ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​മെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.