പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ലും മോ​ഷ​ണ​വും; യു​വാ​വ് റി​മാ​ന്‍റി​ൽ
Sunday, April 18, 2021 10:47 PM IST
ച​വ​റ: സ്കൂ​ളി​ൽ ക​യ​റി ഫ​ർ​ണി​ച്ച​റു​ക​ൾ ന​ശി​പ്പി​ക്കു​ക​യും മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത യു​വാ​വ് റി​മാ​ന്‍റി​ൽ ആ​യി. ച​വ​റ തോ​ട്ടി​നു​വ​ട​ക്കു ര​ഘു മം​ഗ​ല​ത്ത് സോ​നു എ​ന്നു​വി​ളി​ക്കു​ന്ന ഗോ​കു​ൽ നാ​ഥാ ( 42)ണ് ​അ​റ​സ്റ്റി​ൽ ആ​യ​ത്.
ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഫ​ർ​ണി​ച്ച​റു​ക​ൾ ന​ശി​പ്പി​ക്കു​ക​യും മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു വ​ര​വെ ഇ​യാ​ൾ പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ത​ന്ത്ര​പ​ര​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ളെ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി​ചെ​യ്തു​വ​രി​കെ​യാ​ണ് ഇ​യാ​ൾ ച​വ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ ആ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ആ​ളാ​ണ് ഇ​യാ​ളെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.