ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Sunday, April 18, 2021 2:25 AM IST
ച​വ​റ: അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. പ​ന്മ​ന ക​ള​രി വേ​ലി​യി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ജ​ബാ​റാ​ണ് (68)- മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ ന​ല്ലേ​ഴു​ത്തു മു​ക്കി​ല്‍ രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ സ്‌​കൂ​ട്ട​റി​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​ക്കു തെ​റിച്ചു വീ​ണ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ശ​നി​യാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞു. ഭാ​ര്യ: ന​ബീ​സാ ബീ​വി. മ​ക്ക​ള്‍: ഷ​മീ​ര്‍, ഷ​മീ​മ, ഷ​ഹ്ന. മ​രു​മ​ക്ക​ള്‍: സാ​ബി​റ, നൗ​ഷാ​ദ്, ക​ബീ​ര്‍. കെ​എം​എം​എ​ല്‍ റി​ട്ടേ​ര്‍​ഡ് എം​പ്ലോ​യീ​സ് ആ​ര്‍​എ​സ്പി ച​വ​റ മ​ണ്ഡ​ലം അം​ഗ​വും കെ​എം​എം​എ​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.