കോ​വി​ഡ് 472, രോ​ഗ​മു​ക്തി 317
Saturday, April 17, 2021 11:27 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 472 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 317 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 462 പേ​ര്‍​ക്കും ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കി​ളി​കൊ​ല്ലൂ​രി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ല​ശേ​ഖ​ര​പു​രം, തൃ​ക്കോ​വി​ല്‍​വ​ട്ടം, ക​ര​വാ​ളൂ​ര്‍, വി​ള​ക്കു​ടി, തൃ​ക്ക​രു​വ, കൊ​റ്റ​ങ്ക​ര, പോ​രു​വ​ഴി, കു​ള​ക്ക​ട, ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 70 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ.