ഓ​ട നി​ര്‍​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് പ​രാ​തി
Saturday, April 17, 2021 11:27 PM IST
കു​ന്നി​ക്കോ​ട് : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യു​ടെ ന​വീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ഓ​ട നി​ര്‍​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് പ​രാ​തി.​ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ റോ​ഡി​ല്‍ നി​റ​യു​ന്ന വെ​ള്ളം സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും ക​യ​റു​ക​യാ​ണ്.​
പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ന്നി​ക്കോ​ട് മു​ത​ൽ പു​ന​ലൂ​ർ വ​രെ പ്ര​ധാ​ന ക​വ​ല​ക​ളി​ല്‍ ഓ​ട​ക​ൾ നി​ര്‍​മ്മി​ക്കു​ന്നു​ണ്ട്. 36 കോ​ടി രൂ​പ ചി​ല​വഴി​ച്ചാ​ണ് ന​വീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.​ ഓ​ട​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ണമാ​യും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ആ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി പ​റ​യു​ന്നു. ​മ​ഴ​യാ​യി ക​ഴി​ഞ്ഞാ​ൽ വെ​ള്ളം പാ​ത​യി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്.

ഇ​രു​വ​ശ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് ചെ​യ്ത് മേ​ൽ​മൂ​ടി സ്ഥാ​പി​ച്ച​തി​നാ​ല്‍ ഒ​ഴു​കി​യെ​ത്തു​ന്ന ജ​ലം ഓ​ട​ക്കു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ല്ല. ഇ​ത് കാ​ര​ണം സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും ജ​ലം നി​റ​യു​ക​യാ​ണ്.​

ഓ​ട് നി​ർ​മാ​ണ സ​മ​യ​ത്ത് ത​ന്നെ അ​പാ​ക​ത​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ല എ​ന്നും പ​രാ​തി​യു​ണ്ട്.