പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്ന്
Friday, April 16, 2021 11:19 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ് സം​സ്ഥാ​ന​ത്ത് അ​തി​ന്‍റെ പാ​ര​മ്യ​ത​യി​ൽ എ​ത്തി​നി​ൽ​ക്കെ കോ​വി​ഡ് -19 ഹോ​മി​യോ പ്ര​തി​രോ​ധ ഇ​മ്യൂ​ൺ ബൂ​സ്റ്റ​ർ മ​രു​ന്നു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം കൂ​ടി നി​ൽ​ക്കു​ക​യും, വാ​ക്സി​ൻ വി​ത​ര​ണം എ​ങ്ങു​മെ​ത്താ​തെ​യും നി​ൽ​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്‌​സി​നോ​ടൊ​പ്പം പ്ര​തി​രോ​ധ​ശേ​ഷി​യും മ​ര​ണ​നി​ര​ക്കും കു​റ​യ്ക്കു​ന്ന ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം എ​ത്ര​യും പെ​ട്ടെ​ന്ന് ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്ത പോ​ലെ​ത​ന്നെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഗ​ർ​ഭി​ണി​ക​ൾ, 17 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, അ​ല​ർ​ജി രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ, മാ​റാ​രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ടു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​തി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഹോ​മി​യോ​പ്പ​തി പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഐ​എ​ച്ച്എം​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ എ​ല്ലാ സ്വ​കാ​ര്യ ഹോ​മി​യോ ക്ലി​നി​ക്കു​ക​ളി​ലും റാ​പ്പി​ഡ് എ​പ്പി​ഡെ​മി​ക് ക​ൺ​ട്രോ​ൾ സെ​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പ് നി​ർ​ദേ​ശി​ച്ച ഡോ​സേ​ജി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ഹോ​മി​യോ ഇ​മ്യൂ​ൺ ബൂ​സ്റ്റ​ർ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ണ്.
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സാ​മൂ​ഹി​ക അ​ക​ലം, മാ​സ്ക് ഉ​പ​യോ​ഗം, വ്യ​ക്തി ശു​ചി​ത്വം എ​ന്നി​വ​യോ​ടൊ​പ്പം പ്ര​തി​രോ​ധ ഹോ​മി​യോ ഇ​മ്യൂ​ൺ ബൂ​സ്റ്റ​ർ മ​രു​ന്നു​ക​ൾ കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കോ​വി​ഡ് ര​ണ്ടാം ഘ​ട്ടം ചെ​റു​ക്ക​ണ​മെ​ന്ന് ഐ ​എ​ച്ച് എം ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​പ​രി​മ​ൾ ചാ​റ്റ​ർ​ജി സെ​ക്ര​ട്ട​റി ഡോ.​ശ്രീ​ല​ത.​എ​ൽ.​ബി.​എ​ന്നി​വ​ർ അ​റി​യി​ച്ചു.