സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ള്‍ സു​ശ​ക്തം: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, April 16, 2021 11:19 PM IST
കൊല്ലം: കോ​വി​ഡ് ര​ണ്ടാം​വ്യാ​പ​ന സാ​ധ്യ​ത നി​ല​നി​ല്‍​ക്കെ ജി​ല്ല​യി​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. എഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​ലൂ​ക്ക്ത​ല പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
സ​ബ് ക​ള​ക്ട​ര്‍ ശി​ഖാ സു​രേ​ന്ദ്രന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ര്‍​ക്ക​റ്റു​ക​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. കു​ന്ന​ത്തൂ​രി​ല്‍ എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, എ​ല്‍​ആ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ എം. ​നി​സാം തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. 41 കേ​സു​ക​ള്‍​ക്ക് താ​ക്കീ​തും നാ​ലെ​ണ്ണ​ത്തി​ന് പി​ഴ​യും ഈ​ടാ​ക്കി.
പു​ന​ലൂ​ര്‍ ആ​ര്‍​ഡി​ഒ ബി. ​ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച് സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്ക്, പു​ല​മ​ണ്‍ ജം​ഗ്ഷ​ന്‍, കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്കാ​ന്‍ കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗം ഇ​ന്ന്​ രാ​വി​ലെ 10 ന് ​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ചേ​രും. ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, റൂ​റ​ല്‍ എ​സ്പി കെ.​ബി. ര​വി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ടീ​മു​ക​ളാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്‌​ക്കൊ​പ്പം മാ​സ്‌​കു​ക​ളും വി​ത​ര​ണം ചെ​യ്തു.
ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ കു​ല​ശേ​ഖ​ര​പു​ര​ത്തെ മാ​ര്‍​ജി​ന്‍ ഫ്രീ ​മാ​ര്‍​ക്ക​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കാ​ത്ത​തി​ന് 3000 രൂ​പ പി​ഴ ഈ​ടാ​ക്കി. 10 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പ്രി​യ ഐ. ​നാ​യ​ര്‍, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ല്‍ എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ബി. സു​നി​ല്‍ ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് സം​ഘ​ങ്ങ​ളാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 37 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 34 കേ​സു​ക​ള്‍​ക്ക് താ​ക്കീ​തും മൂ​ന്നെ​ണ്ണ​ത്തി​ന് പി​ഴ​യും ന​ല്‍​കി. സ​ബ് ര​ജി​സ്ട്രാ​ര്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ഞ്ചു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.