പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, April 15, 2021 11:28 PM IST
ശാ​സ്താം​കോ​ട്ട: ​ഹോ​മി​യോ​പ​തി ദി​ന​ത്തി​ൽ സൗ​ജ​ന്യ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. ശാ​സ്താം​കോ​ട്ട ആ​യു​ഷ് ഹോ​ളി​സ്റ്റി​ക് സെ​ന്‍റ​റി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ആ​ർ. ഗീ​ത പ്ര​തി​രോ​ധ​മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് അം​ഗം എം. ​ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ലേ​പ​ന​ങ്ങ​ളും ചൂ​ർ​ണങ്ങ​ളും​ കൂ​ടാ​തെ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ന​ൽ​കി. കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ, പ്ര​തി​രോ​ധ, ബോ​ധ​വ​ൽ​ക്ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​വ​ബോ​ധ​ക്ലാ​സ്‌ ഡോ​. പി.​ജി. ശ്രീ​ജി​ത്ത്‌, ഡോ. ശ​ര​ണ്യ ആ​ർ രാ​ജ് എ​ന്നി​വ​ർ ന​യി​ച്ചു. ഹോ​മി​യോ ഡോ​ക്ട​ർ ആ​ശ വി ​ശ​ശി മു​ൻ വാ​ർ​ഡ് അം​ഗം എ​സ്. ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും

കൊ​ട്ടാ​ര​ക്ക​ര: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ട്രാ​ൻ​സ്മി​ഷ​ൻ ലൈ​നി​ൽ ഇ​ത്തി​ക്ക​ര പാ​ല​ത്തി​നു സ​മീ​പം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇന്നും നാളെയും കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​സിസ്റ്റന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ർ അ​റി​യി​ച്ചു.