ശാ​പ​മോ​ക്ഷം കി​ട്ടാ​തെ ക​മ്മ്യൂ​ണി​റ്റി ഹാ​ൾ
Thursday, April 15, 2021 11:28 PM IST
ശാ​സ്താം​കോ​ട്ട: നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് 29 വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും ശാ​സ​്താം​കോ​ട്ട​ഭ​ര​ണി​ക്കാ​വി​ലെ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന് ശാ​പ​മോ​ഷ​മി​ല്ല. 1992 ൽ ​പ​ട്ടി​ക​ജാ​തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ടം അ​ധി​കൃ​ത​രു​ടെ പി​ടി​പ്പ് കേ​ട് മൂ​ലം ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു.
ഡോ.ബി.​ആ​ർ അം​ബേ​ദ്ക​ർ സ്മാ​ര​ക മ​ന്ദി​ര​മാ​യാ​ണ് ക​മ്മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മി​ച്ച​ത്. ​പൊ​തുപ​രി​പാ​ടി​ക​ളും വി​വാ​ഹ​ങ്ങ​ളും അ​ട​ക്ക​മു​ള്ള​വ ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ണി ക​ഴി​പ്പി​ച്ച കെ​ട്ടി​ടം സ​മ​യ​ത്തി​ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​ർജ​വം കാ​ണി​ക്കാ​തി​രു​ന്ന​താ​ണ് ഇ​ത് ന​ശി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.​
പി​ന്നീ​ട് ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി ശാ​സ്താം​കോ​ട്ട ഗ്രാ​മപ​ഞ്ചാ​യ​ത്തും പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പും ത​മ്മി​ൽ കോ​ട​തി​യി​ൽ കേ​സും ആ​യ​തോ​ടെ ഇ​ത് തു​റ​ക്കു​ന്ന കാ​ര്യം നീ​ണ്ടുപോ​യി. സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ക​ട​ന്ന് ക​യ​റി വാ​തി​ലു​ക​ളും ജ​ന്ന​ലു​ക​ളും അ​ട​ക്കം ഇ​ള​ക്കി എ​ടു​ക്കു​ക​യും പ​രി​സ​രം കാ​ട് മൂ​ട​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ത​ക​ർ​ച്ച പൂ​ർണ​മാ​യി. ​കേ​സി​ൽ പ​ഞ്ചാ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വി​ധി വ​ന്നെ​ങ്കി​ലും തു​ട​ർ​ന്നും​ പ​ഞ്ചാ​യ​ത്ത് ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​മം ന​ട​ത്തി​യി​ല്ല.
താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ വി​ഷ​യം നി​ര​ന്ത​രം ച​ർ​ച്ച​യാ​കു​ക​യും ദ​ളി​ത് സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​പ​വു​മാ​യി രം​ഗ​ത്ത് വ​രി​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷം മു​മ്പ് ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ എ​ടു​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി രം​ഗ​ത്ത് വ​രി​ക​യും​പ​രി​സ​ര​ത്തെ കാ​ടും മ​റ്റും വെ​ട്ടി​ത്തെ​ളി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ പി​ന്നീ​ട് ന​ട​പ​ടി​ക​ൾ ഒ​ന്നു ഉ​ണ്ടാ​യി​ല്ല. ഇ​പ്പോ​ൾ പ​രി​സ​സ​രം വീ​ണ്ടും കാ​ടു​മൂ​ട​പ്പെ​ട്ട് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​ ഭ​ര​ണി​ക്കാ​വ് ജം​ഗ്ഷ​ന് സ​മീ​പം ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്ഥ​ല​വും കെ​ട്ടി​ടവും ആ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടാ​തെ ന​ശി​ക്കു​ക​യാ​ണ്. മ​റ്റ് പ​ല മേ​ഖ​ല​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ക​മ്മ്യൂ​ണി​റ്റി ഹാ​ളു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്.