ഒ​ര​ധ്യാ​പ​ക​ൻ പോ​ലു​മി​ല്ലാ​തെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യം;​ ആ​ശ​ങ്ക​യൊ​ഴി​യാ​തെ ര​ക്ഷി​താ​ക്ക​ൾ
Thursday, April 15, 2021 11:28 PM IST
പ​ത്ത​നാ​പു​രം:​ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി പ​ട്ടാ​ഴി പ​ന്ത​പ്ലാ​വ് സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ത്തി​ല്‍ ഒ​രു അ​ധ്യാ​പ​ക​ര്‍ പോ​ലു​മി​ല്ല. 46 ല​ധി​കം കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്.പൊ​തു​വി​ദ്യാ​ല​ങ്ങ​ള്‍ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​യു​മ്പോ​ഴാ​ണ് പ​ട്ടാ​ഴി പ​ന്ത​പ്ലാ​വ് ഗ​വ. ന്യൂ ​എ​ല്‍​പി സ്കൂ​ളി​ന് ഈ ദു​ര​വ​സ്ഥ.
പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടും​പാ​റ വാ​ര്‍​ഡി​ലാ​ണ് വി​ദ്യാ​ല​യം സ്ഥി​തി​ചെ​യ്യു​ന്ന​ത്.​ ലോ​ക്ഡൗ​ൺ ആ​രം​ഭി​ക്കു​ന്ന​തു​വ​രെ പ്ര​ഥ​മ അ​ധ്യാ​പ​ക​നും മൂ​ന്ന് താ​ല്‍​കാ​ലി​ക അ​ധ്യാ​പ​ക​രും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ​ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ താ​ല്ക്കാ​ലി​ക അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ട്ടു.​പി​ന്നീ​ട് പ്ര​ഥ​മ അ​ധ്യാ​പ​ക​ന്‍ സ്കൂ​ള്‍ പി​റ്റി​എ അ​ധി​കൃ​ത​രോ​ട് പോ​ലും പ​റ​യാ​തെ സ്ഥ​ലം​മാ​റ്റം വാ​ങ്ങി പോ​വു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.​
കൊറോ​ണ​ക്കാ​ല​ത്ത് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം മ​റ്റ് വി​ദ്യാ​ല​ങ്ങ​ളി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ക്കു​മ്പോ​ഴും പ​ന്ത​പ്ലാ​വ് സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക​ത് അ​ന്യ​മാ​യി​രു​ന്നു. ആ​വ​ശ്യ​മാ​യ നോ​ട്ടു​ക​ള്‍ അ​യ​ച്ച് കൊ​ടു​ക്കാ​നോ, കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കാ​നോ പോ​ലും ആ​ളി​ല്ലാ​ത്ത ദ​യ​നീ​യ അ​വ​സ്ഥ.
ര​ക്ഷി​താ​ക്ക​ള്‍ നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ല.​ ഒ​ടു​വി​ൽ സ​മീ​പ​ത്തെ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യ്ക്ക് ഇ​വി​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി അ​ധി​കൃ​ത​ർ ത​ല​യൂ​രി.​സ​മീ​പ​ത്തെ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ഗ്രൂ​പ്പി​ൽ ഇ​വ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.​ കു​ള​ക്ക​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യു​ടെ കീ​ഴി​ലാ​ണ് സ്കൂ​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ ആ​വ​ശ്യം.