കെഎ​സ്ടി​പി റോ​ഡ്: പു​ന​ലൂ​ർ-കോ​ന്നി റീ​ച്ച് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Thursday, April 15, 2021 11:28 PM IST
അനിൽ പന്തപ്ലാവ്

പു​ന​ലൂ​ർ:​ മ​ല​യോ​ര നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ നാ​ള​ത്തെ ആ​വ​ശ്യമാ​യി​രു​ന്ന കെ​എ​സ്ടി​പി റോ​ഡ് പു​ന​ലൂ​ർ-കോ​ന്നി റീ​ച്ച് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പു​ന​ലൂ​ർ മുതൽ കോ​ന്നി വരെ 30 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റീ​ച്ചിന്‍റെ നി​ർമാ​ണ​ത്തി​ന് ലോ​ക ബാ​ങ്കിന്‍റെ സ​ഹാ​യ​ത്തോ​ടെ 221 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

റോ​ഡി​നി​രു​വ​ശ​വും ഓ​ട നി​ർ​മാ​ണ​വും പു​ന​ലൂ​രി​ൽ നി​ല​വി​ലു​ള്ള മു​ക്ക​ട​വ് പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ല​വും നി​ർ​മി​ക്കും. 12 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പാ​ലം നി​ർ​മാ​ണം. പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി ന​ദി​യോ​ടു ചേ​ർ​ന്നു​ള്ള ഇ​രു​വ​ശ​ത്തെ​യും പാ​റ​പൊ​ട്ടി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
മു​ക്ക​ടവി​നോ​ട് ചേ​ർ​ന്നു​ള്ള വ​ലി​യ വ​ള​വു​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ റോ​ഡ് നി​ർ​മാ​ണം. ഇ​തി​നാ​യി പാ​റ​പൊ​ട്ടി​ക്ക​ലും, ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. റോ​ഡ് ക​ട​ന്നു പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലു​ള്ള കൊ​ടും വ​ള​വു​ക​ൾ എ​ല്ലാം​ത​ന്നെ പ​ര​മാ​വ​ധി നി​വ​ർ​ത്തിയാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം.

15 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ന് 10 മീ​റ്റ​റി​ൽ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റി​ംഗ് ന​ട​ത്തും. ലോ​ക ബാ​ങ്കി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​ൽ ഡി​സൈ​നി​ംഗും, പ്ലാ​നും ലോ​ക​ബാ​ങ്ക് ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

റോ​ഡി​നി​രു​വ​ശ​വും ആ​യി ക്രാ​ഷ് ബാ​രി​യ​ർ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ടു​ന്ന ന​ട​പ്പാ​ത, കാ​ത്തി​രി​പ്പു കേ​ന്ദ്രം, ഓ​ട, സ്ട്രീ​റ്റ് ലൈ​റ്റ്, ആ​ധു​നി​ക രീ​തി​യി​ലു​ള്ള സി​ഗ്ന​ൽ സം​വി​ധാ​നം, വ​ലി​യ വെ​ള്ള​ക്കെ​ട്ട് നേ​രി​ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഓ​ട നി​ർ​മാ​ണം നെ​ല്ലി​പ്പ​ള്ളി ഭാ​ഗം വ​രെ എ​ത്തി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​പ്പം ത​ന്നെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യും തു​ട​രു​ന്നു.

പ​ര​മാ​വ​ധി വ​ള​വു​ക​ളും തി​രു​വു ക​ളും ഒ​ഴി​വാ​ക്കി​യാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം. റോ​ഡ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ നി​ർ​ദ്ദി​ഷ്ട ഭൂ​മി​യു​ടെ ഇ​രു​വ​ശ​ത്തു​മു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട സം​സ്ഥാ​ന പാ​ത​ക​ളി​ൽ ഒ​ന്നാ​ണ് പു​ന​ലൂ​ർ-പൊ​ൻ​കു​ന്നം സം​സ്ഥാ​ന പാ​ത. വ​ർ​ഷ​ങ്ങ​ളാ​യി യാ​തൊ​രു​വി​ധ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​തെ ഈ ​റോ​ഡ് വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു. ആർഡിസി- ചെ​റി​യാ​ൻ വ​ർ​ക്കി ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​ക​ൾ സം​യു​ക്ത​മാ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളു​ടെ യാ​ത്രാ​ സൗ​ക​ര്യ​ത്തെ​യും വി​ക​സ​ന​ത്തെ​യും വ​ള​രെ​യ​ധി​കം മെ​ച്ച​പ്പെ​ടു​ത്തും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തീ​ർ​ഥാ​ട​ക​ർ​ക്കും ഗു​ണ​ക​ര​മാ​കും.