പേ​രി​ല്‍ മാ​ത്രം ഒ​തു​ങ്ങി പ​ത്ത​നാ​പു​രം താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി
Thursday, April 15, 2021 11:28 PM IST
പ​ത്ത​നാ​പു​രം: പേ​രി​ല്‍ മാ​ത്രം ഒ​തു​ങ്ങി താ​ലൂ​ക്കി​ലെ സ​ര്‍​ക്കാ​ര്‍ ആ​തു​രാ​ല​യം. താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും താ​ലൂ​ക്കാ​ശു​പ​ത്രി ഇ​നി​യും യാ​ഥാ​ര്‍​ഥ്യ​മാ​യി​ട്ടി​ല്ല.
മാ​റി മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ചാ​ര​ണാ​യു​ധ​മാ​യി മാ​റു​ക​യാ​ണ് പ​ത്ത​നാ​പു​രം താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി. അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ഉ​പ​ദേ​ശ​ക​സ​മി​തി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡോ. ​ഷാ​ഹി​ര്‍​ഷാ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു.
മ​ല​യോ​ര മേ​ഖ​ല​യാ​യ അ​ച്ച​ന്‍​കോ​വി​ല്‍ തു​റ മു​ത​ല്‍ പാ​ടം വ​രെ​യു​ള്ള ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ആ​തു​രാ​ല​യ​മാ​ണി​ത്. ദി​നം​പ്ര​തി നൂ​റ് ക​ണ​ക്കി​നാ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന ഇ​വി​ടെ കി​ട​ത്തി ചി​കി​ത്സ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്. നി​ല​വി​ല്‍ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥ​ല​ത്ത് പ​രി​മി​തി ഉ​ള്ള​തി​നാ​ല്‍ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ താ​ലൂ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ള്‍ ര​ണ്ട് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വി​ദ​ഗ്ധ​ചി​കി​ല്‍​സ​യ്ക്കാ​യി പു​ന​ലൂ​രി​ലെ​യോ കൊ​ട്ടാ​ര​ക്ക​ര​യി​ലെ​യോ താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളെ​യാ​ണ് ജ​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും ആ​ശ്ര​യി​ക്കു​ന്ന​ത്.
പ​ട്ടാ​ഴി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കി​ട​ത്തി ചി​കി​ല്‍​സ നി​ല​ച്ച​തോ​ടെ ത​ല​വൂ​ര്‍, പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, കു​ന്നി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ളു​ക​ളും പ​ത്ത​നാ​പു​ര​ത്തെ ആ​ശു​പ​ത്രി​യെ ആ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്താ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് പോ​ലും ഉ​ള്ള സ്റ്റാ​ഫു​ക​ള്‍ ഇ​ല്ലാ​തെ​യാ​ണ് നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് സ​ത്യാ​വ​സ്ഥ. പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും ആ​ദി​വാ​സി​മേ​ഖ​ല​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന പ​ത്ത​നാ​പു​രം ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​നാ​ണ് ഈ ​ദു​ര​വ​സ്ഥ.
നാ​ട​ക് അം​ഗ​ത്വ വി​ത​ര​ണം
ചാ​ത്ത​ന്നൂ​ർ: നാ​ട​ക് ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​ന്‍റെ ഉ​ത്ഘാ​ട​നം ന​ട​ന്നു. നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും പ​ര​വൂ​ർ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡന്‍റു​മാ​യ കെ.​സ​ദാ​ന​ന്ദ​ന് നാ​ട​ക് കൊ​ല്ലം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​വ​ർ​ണ​ൻ പ​ര​വൂ​ർ ആ​ദ്യ​മെ​മ്പ​ർ​ഷി​പ്പ് ന​ല്കി. ച​ട​ങ്ങി​ൽ ചാ​ത്ത​ന്നൂ​ർ മേ​ഖ​ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി വേ​ണു ചോ​ഴോ​ത്ത്, പ​ഡ​ക്സ് ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.