ക​ലു​ങ്ക് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ; യാ​ത്ര ക്ലേ​ശ​ക​രം
Tuesday, April 13, 2021 11:05 PM IST
ശാ​സ്താം​കോ​ട്ട: കി​ഫ് ബി ​പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം ന​ട​ക്കു​ന്ന ശാ​സ്താം​കോ​ട്ട - ക​രു​നാ​ഗ​പ്പ​ള്ളി റോ​ഡി​ൽ ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി ഭാ​ഗ​ത്ത് റോ​ഡി​ന് കു​റു​കെ​യു​ള്ള ക​ലു​ങ്ക് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ഗ​താ​ഗ​തം ക്ലേ​ശ​ക​ര​മാ​യി മാ​റി.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് നി​ർ​ത്തി പോ​യ പ​ണി ഇ​നി​യും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. വെ​റ്റ​മു​ക്ക് - താ​മ​ര​ക്കു​ളം റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ശാ​സ്താം​കോ​ട്ട - ക​രു​നാ​ഗ​പ്പ​ള്ളി റോ​ഡ് നി​ർ​മാ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ത​ന്നെ ഒ​ട്ടു​മി​ക്ക മേ​ഖ​ല​യി​ലേ​യും ഒ​രു വി​ധം പ​ണി​ക​ൾ പൂ​ർ​ത്തി ആ​യി​രു​ന്നു. എ​ന്നാ​ൽ രാ​ജ​ഗി​രി ഭാ​ഗ​ത്ത് ക​ലു​ങ്ക് നി​ർ​മി​ക്കേ​ണ്ട​തി​നാ​ൽ ഇ​വി​ടെ പ​ണി ന​ട​ത്താ​തെ ഒ​ഴി​വാ​ക്കി ഇ​ടു​ക​യും പി​ന്നീ​ട് ക​ലു​ങ്ക് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗ​ത്ത് ക​ലു​ങ്ക് നി​ർ​മി​ച്ച ശേ​ഷം ക​രാ​റു​കാ​ർ പോ​വു​ക​യാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള പ​കു​തി ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്ന​ത്. നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ് ഇ​ത് എ​ന്ന​തി​നാ​ൽ ഇ​വി​ടെ എ​പ്പോ​ഴും ഗ​താ​ഗ​ത​കു​രു​ക്കാ​ണ്.

ഈ ​ഭാ​ഗ​ത്ത് റോ​ഡി​ൽ മെ​റ്റ​ലു​ക​ൾ ഇ​ള​കി വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​ട​ക്കം വ​ല​യു​ക​യാ​ണ്. മാ​ത്ര​വു​മ​ല്ല ഏ​ത് സ​മ​യ​വും ഇ​വി​ടെ അ​പ​ക​ടം ഉ​ണ്ടാ​കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​ടി​യ​ന്തി​ര​മാ​യി ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.