അ​യ​ൽ​വാ​സി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, April 13, 2021 1:40 AM IST
പു​ന​ലൂ​ർ: മ​ർ​ദ​ന​മേ​റ്റ് ഗൃഹനാഥ​ൻ മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. വി​ള​ക്കു​വെ​ട്ടം പ​ന്ത്ര​ണ്ടേ​ക്ക​ർ ത​ട​ത്തി​ൽ വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു (56) ആ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ മോ​ഹ​ന​ൻ (50), സു​നി​ൽ (46) എ​ന്നി​വ​രെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ത്തോ​ളം പേ​ര​ട​ങ്ങി​യ സം​ഘം സു​രേ​ഷ് ബാ​ബു​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​യ്ക്കാ​നാ​യി​ല്ല. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഭാ​ര്യ ല​ത (50), മ​ക​ൻ സു​ർ​ജി​ത് (24) എ​ന്നി​വ​ർ​ക്കും മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പു​ന​ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട സു​രേ​ഷ് ബാ​ബു​വി​ന്‍റെ മ​ക​ൻ സു​ർ​ജി​ത്തു​മാ​യി അ​റ​സ്റ്റി​ലാ​യ പ്ര​തി മോ​ഹ​ന​ൻ ക​ഴി​ഞ്ഞ ദി​വ​സം വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.