ബൈ​ക്ക് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, April 13, 2021 1:40 AM IST
ചാ​ത്ത​ന്നൂ​ർ: ബൈ​ക്ക് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കൊ​ല്ലം പേ​രു​ർ എ​സ്എ​സ് നി​വാ​സി​ൽ മു​ഹ​മ്മ​ദ് ഷ​ഹ​നാ​സ് (25) ആ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​നാ​യ കൊ​ല്ലം ക​ല്ലും​താ​ഴം സ്വ​ദേ​ശി അ​വി​നാ​ശി (27) നാ​ണ് പ​രി​ക്ക്. അ​ടു​ത്ത ദി​വ​സം ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ ഷ​ഹ​നാ​സ് അ​വി​നാ​ശി​നെ​യും കൂ​ട്ടി രാ​വി​ലെ സു​ഹൃ​ത്തു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​ണെ​ന്ന് അ​റി​യു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ഇ​ത്തി​ക്ക​ര- ആ​യൂ​ർ റോ​ഡി​ൽ ഇ​ത്തി​ക്ക​ര കൊ​ച്ചു പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​തി തു​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ഹ​നാ​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​യ്ക്കും മ​രി​ച്ചു. അ​ടൂ​ർ മു​ൻ​സി​ഫ് കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​ച്ച്. ഷ​ഹാ​ലു​ദീ​ന്‍റേ​യും ഷോ​ഫി​ൻ​സാ ബീ​വി​യു​ടെ​യും മ​ക​നാ​ണ്. മു​ഹ​മ്മ​ദ് ജ​ബി​ൽ, മു​ഹ​മ്മ​ദ് ആ​ഷി​ക്ർ എ​ന്നി​വ​ർ സ​ഹോ​ര​ങ്ങ​ൾ ആ​ണ്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.