ബൈ​ക്ക് യാത്രികൻ ബ​സ് ഇടിച്ച് മ​രി​ച്ചു
Tuesday, April 13, 2021 1:40 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : ദേ​ശീ​യ പാ​ത​യി​ൽ സ്വ​കാ​ര്യ​ബ​സ് ത​ട്ടി ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. തേ​വ​ല​ക്ക​ര കി​ഴ​ക്കേ​ക്ക​ര കി​ഴ​ക്കേ​പെ​രു​മ്പ​ള്ളി​യി​ൽ വി​ജ​യ​ൻ​പി​ള്ള​യു​ടേ​യും സ​ര​സ്വ​തി​യ​മ്മ​യു​ടേ​യും മ​ക​ൻ വി​ഷ്ണു (28) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ലാ​ലാ​ജി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

സ്വ​കാ​ര്യ ചി​ട്ടി​ക്ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​ഷ്ണു​വി​ന്‍റെ ബൈ​ക്കി​ൽ ബ​സ് ത​ട്ടി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ഉ​ട​ൻ ത​ന്നെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​ര​ൻ: വി​ജേ​ഷ്.