ഹാ​ര്‍​ബ​റു​ക​ള്‍​ക്ക് 25 വ​രെ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി
Monday, April 12, 2021 11:14 PM IST
കൊല്ലം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ജി​ല്ല​യി​ലെ മീ​ന്‍​പി​ടു​ത്ത തു​റ​മു​ഖ​ങ്ങ​ളാ​യ അ​ഴീ​ക്ക​ല്‍, ത​ങ്ക​ശ്ശേ​രി, ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര എ​ന്നി​വ​യ്ക്കും അ​നു​ബ​ന്ധ ലേ​ല​ഹാ​ളു​ക​ള്‍​ക്കും 25ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. അ​ടു​ത്ത ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നേ​രി​ട്ട് മീ​ന്‍ വി​ല്‍​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല. മേ​ഖ​ല​ക​ളി​ലെ കോ​വി​ഡ് സ്ഥി​തി​വി​വ​രം ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് കൈ​മാ​റാ​ന്‍ ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.
മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന എ​ല്ലാ യാ​ന​ങ്ങ​ളും ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു വ​രു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.