പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മ​ർ​ദനം; അ​ന്വേ​ഷ​ണം തു​ട​ങ്ങി
Saturday, April 10, 2021 11:27 PM IST
കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ച്ഛ​നും മ​ക​നും മ​ർ​ദന​മേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും പൊ​തു പ്ര​വ​ർ​ത്ത​ക​രും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കുന്നേരമാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ച്ഛ​നും മ​ക​നും ക്രൂ​ര​മാ​യ മ​ർ​ദന​മേ​റ്റ​ത്.​ തൃ​ക്ക​ണ്ണാമം​ഗ​ൽ ക​രി​ക്ക​ത്തി​ൽ വീ​ട്ടി​ൽ ശ​ശി (53), മ​ക​ൻ ശ​ര​ത് (30) എ​ന്നി​വ​രെ​യാ​ണ് മ​ർ​ദി​ച്ച​ത്.​ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ശ​ര​ത്തി​ന്‍റെ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഈ ​വാ​ഹ​നം ജാ​മ്യ​ത്തി​ലി​റ​ക്കാ​നാ​ണ് ഇ​രു​വ​രും സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.​

ചു​മ​ത​ല​പ്പെ​ട്ട എഎ​സ്ഐ ര​ണ്ടാ​യി​രം രൂ​പ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ശ​ശി പ​റ​യു​ന്നു. ഇ​ത് ന​ൽ​കാ​തി​രി​ക്കു​ക​യും മേ​ലു​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ത​ന്‍റെ ക​വി​ള​ിൽ അ​ടി​ക്കു​ക​യും പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ ത​ന്നെ ജാ​തി​പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.​

ഇ​ത് മൊ​ബ​യി​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച മ​ക​ൻ ശ​ര​ത്തി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ഉ​ടു​മു​ണ്ട​ഴി​ച്ച് ലോ​ക്ക​പ്പി​ൽ അ​ട​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്.​ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശ​ശി​യെ പ്രാ​ഥ​മി​ക ചി​കി​ൽ​സ ന​ൽ​കി വി​ട്ട​യ​ച്ചു. മ​​ൻ ശ​ര​ത് കി​ട​ത്തി ചി​കി​ൽ​സ​യി​ലാ​ണ്.​ ഇ​യാ​ളു​ടെ ര​ഹ​സ്യ ഭാ​ഗ​ങ്ങ​ൾ​ക്ക് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്.

എഎ​സ്ഐ അ​നി​ലാ​ണ് ത​ങ്ങ​ളെ മ​ർ​ദി​ച്ച​തെ​ന്ന് ഇ​വ​ർ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​ണ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ിപിഎം ആ​വ​ശ്യ​പ്പെ​ട്ടു. സി​പിഎം പ്ര​വ​ർ​ത്ത​ക​നാ​ണ് ശ​ശി.