ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള​ള ബ​സ് സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ചു
Saturday, April 10, 2021 11:23 PM IST
പ​ത്ത​നാ​പു​രം : പു​തി​യ ഭ​ര​ണ​പ​രി​ഷ്ക്കാ​ര​ത്തി​ന്‍റെ പേ​രി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള​ള ഷെ​ഡ്യൂ​ളു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി വെ​ട്ടി​ചു​രു​ക്കി. ന​ഷ്ട​ക​ണ​ക്കു​ക​ള്‍ നി​ര​ത്തി​യാ​ണ് പു​തി​യ​താ​യി ചാ​ര്‍​ജെ​ടു​ത്ത പ​ത്ത​നാ​പു​രം ഡി​പ്പോ മേ​ധാ​വി​യു​ടെ തീ​രു​മാ​നം.

സ​മീ​പ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് മാ​ത്രം സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​നും ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലേ​ക്ക് ദി​നം പ്ര​തി മൂ​ന്നി​ല്‍ താ​ഴെ ബ​സു​ക​ള്‍ വി​ടാ​നു​മാ​ണ് പു​തി​യ തീ​രു​മാ​നം. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ എ​റെ വ​ല​യു​ക​യാ​ണ്. ഒ​ന്‍​പ​ത് ട്രി​പ്പ് ഉ​ണ്ടാ​യി​രു​ന്ന വെ​ള്ളം​തെ​റ്റി ര​ണ്ട് എ​ണ്ണ​മാ​ക്കി ചു​രു​ക്കി. എ​ട്ട് സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന പൂ​ങ്കു​ള​ഞ്ഞി ഒ​രെ​ണ്ണ​മാ​യി. 15 സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന പ​ട്ടാ​ഴി പ​ത്തി​ല്‍ ഒ​തു​ങ്ങി. നാ​ല് വീ​തം ഓ​ടി​യി​രു​ന്ന പോ​ത്തു​പാ​റ​യും ര​ണ്ട് സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന മാ​ലൂ​ര്‍ കോ​ള​ജും പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ച്ചു.

പ​ത്ത​നാ​പു​രം ഡി​പ്പോ​യു​ടെ ചു​മ​ത​ല​യു​ള്ള ജി​ല്ല ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​റു​ടെ പ​രി​ഷ്കാ​ര​ത്തി​ല്‍ നി​ല​വി​ലെ ജീ​വ​ന​ക്കാ​ര്‍ വ​രെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഒ​റ്റ​പ്പെ​ട്ട ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളാ​യ വെ​ള്ളം​തെ​റ്റി, പൂ​ങ്കു​ള​ഞ്ഞി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മു​ന്‍​പ് ര​ണ്ട് മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​ക​ളി​ല്‍ ബ​സ് സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ രാ​വി​ലെ ഒ​രു ബ​സ് പോ​യി വ​ന്നാ​ല്‍ അ​ടു​ത്ത​ത് വൈ​കു​ന്നേ​ര​മാ​ണ് ഉ​ണ്ടാ​കു​ക. കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍ റൂ​ട്ടു​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​നും വ​രു​മാ​നം കൂ​ട്ടാ​നു​മാ​ണ് ഡി​റ്റി​ഒ​യു​ടെ പു​തി​യ പ​രി​ഷ്ക്കാ​രം.