പുനലൂരിൽ സ്വ​കാ​ര്യ ലാ​ബി​ൽ തീ​പി​ടിത്തം
Saturday, April 10, 2021 11:23 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ക്ക് ​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ലാ​ബി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി.

ലാ​ബി​ലെ ബാ​ത്റൂ​മി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​ക്സ് ഹോ​സ്റ്റ് ഫാ​നി​ൽ നി​ന്നും ഷോ​ട്ട് സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​യി ശ​ക്ത​മാ​യ പു​ക വ​ന്നു. തുടർന്ന് പു​ന​ലൂ​രിൽനിന്നും ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി. ശ​ക്ത​മാ​യ പു​ക വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ക​ത്ത് പ്ര​വേ​ശി​ക്കാ​ൻ ആ​വാ​തെ പു​റ​ത്തു​നി​ന്നും വെ​ള്ള​മ​ടി​ച്ച് പു​ക നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു.
പു​ന​ലൂ​ർ ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഷി​ജു​വി​നെ നേ​തൃ​ത്വ​ത്തി​ൽഉള്ളസം​ഘ​മാ​ണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്.