അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ മ​ര​ം വീ​ണ് ഗ​താ​ഗ​തം ത​ട​സപെ​ട്ടു
Saturday, April 10, 2021 11:23 PM IST
തെ​ന്മ​ല : തി​രു​വ​ന​ന്ത​പു​രം- ചെ​ങ്കോ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ കൂ​റ്റ​ന്‍ മ​രം ക​ട​പു​ഴ​കി വീ​ണു ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കു​ള​ത്തു​പ്പു​ഴ -തെ​ന്മ​ല പാ​ത​യി​ല്‍ പ​ള്ളം​വെ​ട്ടി​ക്ക് സ​മീ​പ​മാ​ണ് വൈ​കുന്നേരം അ​ഞ്ചോടെ കൂ​റ്റ​ന്‍​മ​രം പി​ഴു​തു​വീ​ണ​ത്.

പാ​ത​യ്ക്ക് കു​റു​കെ മ​രം വീ​ണ​തോ​ടെ സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ര്‍​ന്നു. ഇ​തോ​ടെ ഏ​റെ നേ​രം പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും ഗ​താ​ഗ​തം മു​ട​ങ്ങി. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ഒ​രു​കി​ലോ​മീ​റ്റ​റോ​ളം നീ​ണ്ടു.

ഇ​തി​നി​ട​യി​ല്‍ തി​രു​വ​​ന്ത​പു​ര​ത്ത് നി​ന്നും എ​ത്തി​യ ആം​ബു​ല​ന്‍​സും പാ​ത​യി​ല്‍ കു​ടു​ങ്ങി. ഇ​തോ​ടെ സ്ഥ​ല​ത്ത് എ​ത്തി​യ കു​ള​ത്തു​പ്പു​ഴ​യി​ലെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും, നാ​ട്ടു​കാ​രും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​യ​വ​രും ചേ​ര്‍​ന്ന് വേ​ഗ​ത്തി​ല്‍ മ​രം മു​റി​ച്ചു നീ​ക്കി ഭാ​ഗീ​ക​മാ​യി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​ട​ക്കം നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ പാ​ത​യി​ല്‍ കു​ടു​ങ്ങി. വൈ​ദ്യു​ത ലൈ​നു​ക​ളും, പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധ​വും ഭാ​ഗീ​ക​മാ​യി ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ള​ത്തു​പ്പു​ഴ -തെ​ന്മ​ല പാ​ത​യി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.

ജി​ല്ലാ ക​ള​ക്ട​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും ഇ​ത്ത​രം മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കാ​ന്‍ വേ​ണ്ട യാ​തി​രു​വി​ധ ന​ട​പ​ടി​ക​ളും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.