ജി.​എ​സ്.​ജ​യലാ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പെ​ന്ന് എ​ൽ​ഡി​എ​ഫ്
Friday, April 9, 2021 11:53 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ജി.​എ​സ്.​ജ​യ​ലാ​ലി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് ഇ​ട​തു മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ക​ൺ​വീ​ന​ർ​ ജി.​ലാ​ലു പ​റ​ഞ്ഞു. ബൂ​ത്തു​ക​ളി​ൽ നി​ന്നും കി​ട്ടി​യ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് അ​വ​ലോ​ക​നം ന​ട​ത്തി. 15000 ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി.​എ​സ്.​ജ​യ​ലാ​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർഥി​യാ​യി ചാ​ത്ത​ന്നൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. 2011 - ൽ ​കോ​ൺ​ഗ്ര​സി​ലെ ബി​ന്ദു​കൃ​ഷ്ണ​യെ 12600 വോ​ട്ടി​നും 2016-ൽ ​കോ​ൺ​ഗ്ര​സി​ലെ ശു​രനാ​ട് രാ​ജ​ശേ​ഖ​ര​നെ 34409 വോ​ട്ടി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി നി​യ​മ​സ​ഭാം​ഗ​മാ​യി.
ഇ​ത്ത​വ​ണ ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 1846 11 വോ​ട്ടു​ക​ളാ​യി​രു​ന്നു. 98760 സ്ത്രീ​ക​ളും 85898 പു​രു​ഷ​ന്മാ​രും 3 ട്രാ​ൻ​സ് ജ​ൻ​ഡ റും.​ഇ​തി​ൽ 72857 സ്ത്രീ​ക​ളും 60966 പു​രു​ഷ​ന്മാ​രും 3 ട്രാ​ൻ​സ്‌ജ​ൻ​ഡ​റു​ക​ളും ഉ​ൾ​പ്പെ​ടെ 133827 പേ​ർ വോ​ട്ടു ചെ​യ്തു. ഇ​തി​ൽ 80 വ​യ​സ്സ് ക​ഴി​ഞ്ഞ വ​രു​ടെ ത് ​ഉ​ൾ​പ്പെ​ടെ 2320 സ്പെ​ഷ്യ​ൽ വോ​ട്ടു​ക​ളും അ​ത്യാ​വ​ശ്യ സ​ർ​വീ​സു​കാ​രു​ടെ 179 വോ​ട്ടും 920 ത​പാ​ൽ വോ​ട്ടും അ​ട​ങ്ങു​ന്നു.
ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർഥി​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന് ബൂ​ത്തു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച ക​ണ​ക്കുക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ക​ൺ​വീ​ന​ർ​ജി.​ലാ​ലു അ​ഭി​പ്രാ​യ​പ്പെ​ട്ടു.