പി​ണ​റാ​യി​യു​ടെ മു​ന്നി​ല്‍ മു​ട്ടു മ​ട​ക്കാ​ത്ത നേ​താ​വാ​ണ് ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ : ഷി​ബു ബേ​ബി ജോ​ണ്‍
Friday, April 9, 2021 11:53 PM IST
ച​വ​റ: പി​ണ​റാ​യി വി​ജ​യന്‍റെ മു​ന്നി​ല്‍ മു​ട്ടു മ​ട​ക്കാ​ത്ത നേ​താ​വാ​ണ് എ​ന്‍​എ​സ്​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രെ​ന്ന് മു​ൻ മ​ന്ത്രി​യും ച​വ​റ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ഷി​ബു ബേ​ബി​ജോ​ണ്‍ പ​റ​ഞ്ഞു.​
ശ​ബ​രി​മ​ല വി​ഷ​യം വി​ശ്വാ​സി​ക​ളെ മു​റി​വേ​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കും. ശ​ബ​രി​മ​ല​യി​ല്‍ ജി.​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ തീ​രു​മാ​നം ഉ​ചി​ത​മാ​ണ്.​ ക​ഴി​ഞ്ഞ ത​വ​ണ ചി​ല പാ​ളി​ച്ച​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ആ ​പാ​ളി​ച്ച​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ച് യു.​ഡി.​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി ഇ​ത്ത​വ​ണ മു​ന്നോ​ട്ടു പോ​യി.​ ച​വ​റ ഉ​ള്‍​പ്പെ​ടെ കൊ​ല്ലം ജി​ല്ല​യി​ല്‍ യുഡി​എ​ഫി​ന്‍റെ ഒ​രു മു​ന്നേ​റ്റ​മാ​കും മേ​യ് ര​ണ്ടി​നു കാ​ണാ​നാ​വു​ക. ജി​ല്ല​യി​ൽ ആ​റു സീ​റ്റ് ഉ​റ​പ്പാ​ണ്.
​ പി​ണ​റാ​യി വി​ജ​യ​നെ​ന്ന ഏ​കാ​ധി​പ​തി വീ​ണ്ടും ഭ​ര​ണ​ത്തി​ല്‍ വ​ന്നാ​ല്‍ ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​കും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നൊ അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​യാ​നൊ സാ​ധി​ക്കു​ക​യി​ല്ല. ഇ​ത​റി​യാ​വു​ന്ന ജ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി ഇ​ത്ത​വ​ണ എ​ല്‍ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ൽ നി​ന്നും താ​ഴെ​യി​റ​ക്കു​മെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

കൊല്ലം: പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന വെ​ളി​യം വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന്‍ എം. ​സു​രേ​ഷ് കു​മാ​റി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.