കെ.​എം മാ​ണി​ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Friday, April 9, 2021 11:51 PM IST
ച​വ​റ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ വാ​ര്‍​ഷി​ക​ത്തി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.​തേ​വ​ല​ക്ക​ര കോ​യ​വി​ള ബി​ഷ​പ്പ് അ​ഭ​യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​ഫ്രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌
ച​വ​റ ഷാ, ​അ​ശോ​ക​പ്പ​ണി​ക്ക​ര്‍, വ​ത്സ​ലാ കു​മാ​രി, വെ​ട്ടി​ക്കാ​ട​ന്‍ റ​ഷീ​ദ്, ചേ​മ്പ​യ്യ​ത്ത് നി​സാ​ര്‍, ബി​നു നോ​ര്‍​ബ​ര്‍​ട്ട്, ഷാ​ജി പ​ടി​ഞ്ഞാ​റ്റ​ക്ക​ര,ബ്രി​ട്ടോ നീ​ണ്ട​ക​ര എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.​ച​ട​ങ്ങി​നോ​ട​ന​ബ​ന്ധി​ച്ച് അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കെ.​എം. മാ​ണി​യു​ടെ ഛായാ ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി
പ​ത്ത​നാ​പു​രം:​ കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ കെ ​എം മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​ദി​ന​മാ​യ ഇ​ന്ന​ലെ കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം)​പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു.​ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ങ്കോ​ട് ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പെ​ൻ​ഷ​നേ​ഴ്സ് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി ​എം മോ​ഹ​ന​ൻ​പി​ള്ള, മു​ഹ​മ്മ​ദ് കാ​സിം, സു​ന​റ്റ് കെ ​വൈ, വാ​സു​ദേ​വ​ൻ നാ​യ​ർ, റെ​ജി ചെ​ങ്കി​ലാ​ത്ത്, മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.
ശാ​സ്താം​കോ​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് ( എം) ​പോ​രു​വ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​എം.​മാ​ണി അ​നു​സ്മ​ര​ണം ന​ട​ത്തി.​ കു​ന്ന​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മാ​ത്യു പ​ടി​പ്പു​ര​യി​ൽ ഉ​ത്ഘാ​ട​നം ചെ​യ്തു.
പോ​രു​വ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി വാ​റു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ഞു​മോ​ൻ പു​തു​വി​ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.​ നാ​സ​ർ കോ​ത്തഛ​ന്‍റ​ഴി​ക​ത്ത്, അ​ഷ്റ​ഫ് ക​ട​യി​ൽ, അ​ജി, ഷ​മീ​ർ ക​ട​യി​ൽ, ഷാ​മോ​ൻ പ​ള്ളി​യാ​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം നൽകി.