ച​ട​യ​മം​ഗ​ല​ത്ത് ച​രി​ത്രം വ​ഴി​മാ​റു​മോ
Sunday, March 7, 2021 10:40 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

ചടയമംഗലം: ജി​ല്ല​യി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ മോ​സ്കോ എ​ന്നാ​ണ് ച​ട​യ​മം​ഗ​ല​ത്തെ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ അ​ട​ക്കം വി​ശേ​ഷി​പ്പി​ക്കു​ക. കേ​ര​ള രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ നാ​ൾ​വ​ഴി എ​ടു​ത്ത് പ​രി​ശോ​ധി​ച്ചാ​ൽ ഇ​തി​ൽ ഒ​ട്ടും അ​തി​ശ​യോ​ക്തി ഇ​ല്ല എ​ന്ന് മ​ന​സി​ലാ​കും.
ഇ​തു​വ​രെ ന​ട​ന്ന 15 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 12 എ​ണ്ണ​ത്തി​ലും വി​ജ​യി​ച്ച​ത് സി​പി​ഐ പ്ര​തി​നി​ധി​ക​ളാ​ണ്. അ​ത്ര​യ്ക്ക് ക​മ്യൂ​ണി​സ്റ്റ് ആ​ഭി​മു​ഖ്യ​മാ​ണ് ച​ട​യ​മ​ഗ​ല​ത്തി​നു​ള്ള​ത്. ചു​വ​പ്പ​ൻ ച​ട​യ​മം​ഗ​ലം എ​ന്നു വി​ളി​ച്ചാ​ലും അ​ധി​ക​പ്പ​റ്റാ​കി​ല്ല. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നോ​ട് മ​മ​ത കാ​ണി​ച്ച​ത് ഒ​രു ത​വ​ണ​മാ​ത്രം. അ​തു​കൊ​ണ്ടു ത​ന്നെ മാ​റി ചി​ന്തി​ക്കാ​നും മ​ണ്ഡ​ല​ത്തി​ന് മ​ടി​യി​ല്ല എ​ന്നും പ​റ​യാം.
ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ എ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്ന​താ​ണ് മ​ണ്ഡ​ലം. അ​ല​യ​മ​ൺ, ഇ​ള​മാ​ട്, ച​ട​യ​മം​ഗ​ലം, ഇ​ട്ടി​വ, ചി​ത​റ, ക​ട​യ്ക്ക​ൽ, നി​ല​മേ​ൽ, വെ​ളി​ന​ല്ലൂ​ർ എ​ന്നി​വ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ൾ.
1957-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ​യി​ലെ വെ​ളി​യം ഭാ​ർ​ഗ​വ​നാ​ണ് വി​ജ​യി​ച്ച​ത്. പി​എ​സ്പി​യി​ലെ എം.​അ​ബ്ദു​ൾ മ​ജീ​ദാ​യി​രു​ന്നു മു​ഖ്യ എ​തി​രാ​ളി. കോ​ൺ​ഗ്ര​സി​ലെ എം.​അ​ബ്ബാ​സും ആ​ർ​എ​സ്പി​യി​ലെ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള​യും മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. 60-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വെ​ളി​യം ഭാ​ർ​ഗ​വ​ൻ എം.​അ​ബ്ദു​ൾ മ​ജീ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
1965-ൽ ​എ​സ്എ​സ്പി​യി​ലെ ഡി.​ദാ​മോ​ദ​ര​ൻ പോ​റ്റി​യ്ക്കാ​യി​രു​ന്നു വി​ജ​യം. കോ​ൺ​ഗ്ര​സി​ലെ എ​ൻ.​ഭാ​സ്ക​ര​ൻ​പി​ള്ള​യെ​യാ​ണ് അ​ദ്ദേ​ഹം തോ​ൽ​പ്പി​ച്ച​ത്. 67-ലും ​ദാ​മോ​ദ​ര​ൻ പോ​റ്റി വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യി. കോ​ൺ​ഗ്ര​സി​ലെ ബി.​പി​ള്ള​യാ​യി​രു​ന്നു എ​തി​രാ​ളി.
70-ൽ ​സി​പി​ഐ​യു​ടെ അ​തി​കാ​യ​രി​ൽ ഒ​രാ​ളാ​യ എം.​എ​ൻ.​ഗോ​വി​ന്ദ​ൻ നാ​യ​ർ എ​സ്ഒ​പി​യി​ലെ പി.​ആ​ർ.​ഭാ​സ്ക​ര​ൻ നാ​യ​രെ ത​റ​പ​റ്റി​ച്ചു. 77-ൽ ​സി​പി​ഐ​യും സി​പി​എ​മ്മും ത​മ്മി​ൽ മു​ഖാ​മു​ഖ പോ​രാ​ട്ട​മാ​യി​രു​ന്നു. വി​ജ​യം സി​പി​ഐ​യി​ലെ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ​ക്കാ​യി​രു​ന്നു. എ​ൻ.​സു​ന്ദ​രേ​ശ​നാ​യി​രു​ന്നു സി​പി​എം സ്ഥാ​നാ​ർ‌​ഥി.
80-ലെ ​ര​ണ്ടാ​മൂ​ഴ​ത്തി​ലും ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ വി​ജ​യി​യാ​യി. മു​സ്ലിം​ലീ​ഗി​ലെ വ​ലി​യ​വീ​ട​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി​നെ​യാ​ണ് അ​ദ്ദേ​ഹം മു​ട്ടു​കു​ത്തി​ച്ച​ത്. 82-ൽ ​സി​പി​ഐ​യി​ലെ കെ.​ആ​ർ.​ച​ന്ദ്ര​മോ​ഹ​ൻ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ജി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ണ്ണി​ത്താ​നെ വീ​ഴ്ത്തി.‌
87-ലെ ​ര​ണ്ടാ​മൂ​ഴ​ത്തി​ലും കെ.​ആ​ർ.​ച​ന്ദ്ര​മോ​ഹ​ൻ ത​ന്നെ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് പോ​യി. സ്വ​ത​ന്ത്ര​നാ​യ ആ​ർ.​രാ​ധാ​കൃ​ഷ്ണ​പി​ള്ള​യാ​യി​രു​ന്നു എ​തി​രാ​ളി. 91-ൽ ​സി​പി​ഐ​യി​ലെ ഇ.​രാ​ജേ​ന്ദ്ര​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സി​ലെ എ.​ഹി​ദു​ർ​മു​ഹ​മ്മ​ദ് അ​ടി​യ​റ​വ് പ​റ​ഞ്ഞു.
96-ൽ ​സി​പി​ഐ​യി​ലെ ആ​ർ.​ല​താ​ദേ​വി കോ​ൺ​ഗ്ര​സി​ലെ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​നെ കെ​ട്ടു​കെ​ട്ടി​ച്ചു. 2001-ൽ ​പ്ര​യാ​റും ല​താ​ദേ​വി​യും ത​മ്മി​ൽ ത​ന്നെ​യാ​യി​രു​ന്നു മ​ത്സ​രം. ല​താ​ദേ​വി​യെ മു​ട്ടു​കു​ത്തി​ച്ച് പ്ര​യാ​ർ പ​ഴ​യ പ​രാ​ജ​യ​ത്തി​ന്‍റെ ക​ണ​ക്ക് തീ​ർ​ത്തു.
2006-ൽ ​പ്ര​യാ​ർ ത​ന്നെ മൂ​ന്നാ​മൂ​ഴ​ത്തി​ന് ക​ച്ച​കെ​ട്ടി ഇ​റ​ങ്ങി. സി​പി​ഐ മു​ല്ല​ക്ക​ര ര​ത്നാ​ക​രെ​നെ​യും പോ​ർ​ക്ക​ള​ത്തി​ൽ ഇ​റ​ക്കി. വി​ജ​യം മു​ല്ല​ക്ക​ര​യ്ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു. 2011-ലെ ​ര​ണ്ടാ​മൂ​ഴ​ത്തി​ലും മു​ല്ല​ക്ക​ര​യ്ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു ജ​ന​വി​ധി. കോ​ൺ​ഗ്ര​സി​ലെ ഷാ​ഹി​ദാ ക​മാ​ലാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ഥി.
2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ ഹാ​ട്രി​ക് വി​ജ​യ​വും ക​ര​സ്ഥ​മാ​ക്കി. ജ​ഡാ​യു​വി​ന്‍റെ നാ​ട്ടി​ൽ ന​ടാ​കെ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ കോ​ൺ​ഗ്ര​സി​ന്‍റെ സീ​നി​യ​ർ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ എം.​എം.​ഹ​സ​നെ​യാ​ണ് മു​ല്ല​ക്ക​ര ക​ട​പു​ഴ​ക്കി​യ​ത്.
നാ​ല​ാമൂ​ഴ​ത്തി​ന് മു​ല്ല​ക്ക​ര ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്. സി​റ്റിം​ഗ് സി​റ്റീ​ൽ‌ ഇ​ക്കു​റി ആ​ര് മ​ത്സ​രി​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി അ​ന്തി​മ തീ​രു​മാ​നം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. ജി​ല്ല​യി​ലെ സി​പി​ഐ​യു​ടെ സീ​റ്റു​ക​ളി​ൽ ഒ​ന്ന് വ​നി​ത​യ്ക്ക് ന​ൽ​കു​മെ​ന്നൊ​രു സൂ​ച​ന​യു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ മു​ൻ എം​എ​ൽ​എ ആ​ർ.​ല​താ​ദേ​വി​ക്ക് ന​റു​ക്ക് വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്.
കോ​ൺ​ഗ്ര​സി​ൽ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പേ​രാ​ണ് കേ​ൾ​ക്കു​ന്ന​ത്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം കൂ​ടു​ത​ൽ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
പ്ര​യാ​റും ല​താ​ദേ​വി​യും ആ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ എ​ങ്കി​ൽ ഇ​രു​വ​രും നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന മൂ​ന്നാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കും ഇ​ത്. എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി ആ​ര് പോ​രി​നി​റ​ങ്ങും എ​ന്ന കാ​ര്യ​ത്തി​ലും ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. എ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​നു​ള്ള ക​രു​ത്ത് അ​വ​ർ​ക്കു​മു​ണ്ട്.