ചാ​ത്ത​ന്നൂ​ർ ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന്; ബി​ന്ദു​കൃ​ഷ്ണ കൊ​ല്ല​ത്ത്
Sunday, March 7, 2021 10:40 PM IST
ചാ​ത്ത​ന്നൂ​ർ: യു​ഡി​എ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ഘ​ട​ക​ക​ക്ഷി​യാ​യ ഓ​ൾ ഇ​ന്ത്യാ ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന് വി​ട്ടു കൊ​ടു​ക്കും. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​നാ​യി​രി ക്കും ​സ്ഥാ​നാ​ർ​ഥി എ​ന്ന​റി​യു​ന്നു.
ദേ​വ​രാ​ജ​ന​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൈ​പ്പു​ഴ റാം ​മോ​ഹ​ൻ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് കേ​ര​ള​ത്തി​ൽ അ​ഞ്ച് സീ​റ്റു​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ര​ണ്ട് സീ​റ്റ് യു​ഡി​എ​ഫ് വി​ട്ടു​കൊ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​തി​ൽ ചാ​ത്ത​ന്നൂ​ർ സീ​റ്റി​ന് വേ​ണ്ടി​യാ​ണ് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് പി​ടി​മു​റു​ക്കു​ന്ന​ത്. ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ല​ഭി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
യു​ഡി​എ​ഫി​ലെ കോ​ൺ​ഗ്ര​സ് ആ​ണ് ഇ​തു​വ​രെ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും കോ​ൺ​ഗ്ര​സ് ഈ ​സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​ശ്വാ​സം . മു​ൻ എം​പി എ​ൻ .പീ​താം​ബ​ര​ക്കു​റു​പ്പി​ന്‍റേ​യും കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു​വി​ന്‍റേ​യും പേ​രു​ക​ളാ​ണ് പ​രി​ഗ​ണി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് സീ​റ്റ് ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന് വി​ട്ടു ന​ൽ​കു​മെ​ന്ന വി​വ​രം എ​ത്തി​യ​ത്.
ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. കൊ​ല്ലം മ​ണ്ഡ​ല​ത്തി​ൽ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലാ എ​ന്ന​റി​യു​ന്നു. സി​റ്റിം​ഗ് എം​എ​ൽ​എ​യും സി ​പി എം ​സ്ഥാ​നാ​ർ​ഥി​യു​മാ​യ എം.​മു​കേ​ഷി​നെ​യാ​ണ് ബി​ന്ദു​കൃ​ഷ്ണ നേ​രി​ടേ​ണ്ടി വ​രി​ക.