ഐഒസി ​ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​യ്ക്ക്
Saturday, March 6, 2021 11:46 PM IST
ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ബോ​ട്ട് ലിം​ഗ് പ്ലാ​ന്‍റി​ലെ ഹാ​ൻ​ഡിം​ഗ്, ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്.​

ക​രാ​റു​കാ​ര​ൻ ഒ​ന്ന​ര വ​ർ​ഷ​ത്തെ ശ​മ്പ​ള കു​ടി​ശി​ക ന​ൽകാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഐഎ​ൻടി​യുസി, സിഐടിയു എ​ന്നീ യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്കി​ന് ഒ​രു​ങ്ങു​ന്ന​ത്.
2021 ജ​നു​വ​രി​യി​ൽ കേ​ന്ദ്ര ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ആ​ന്‍റണി അ​ടി​മൈ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ശ​മ്പ​ളം പ​രി​ഷ്ക​രി​ച്ച​ത്.​ ശ​മ്പ​ള കു​ടി​ശി​ക 28-ന​കം നൽക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ൻ 51 22000 രു​പ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ടി​ശി​ക​യാ​യി ന​ൽകേ​ണ്ട​ത്.​ പ​രി​ഷ്ക​രി​ച്ച ശ​മ്പ​ള​ത്തി​ൽ പ​തി​നാ​യി​രം രൂ​പ​യോ​ളം കു​റ​ച്ചാ​ണ് ഇ​പ്പോ​ൾ ന​ൽകി​യ​തെ​ന്നും എ​ൽ​പിജി ​എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഐഎ​ൻടിയുസി) പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി വി​നോ​ദ് കു​റ്റ​പ്പെ​ടു​ത്തി.