ഓ​ട്ടോറിക്ഷ ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത; നാ​ട്ട​ര​ങ്ങ് ന​ൻ​മ വ​ണ്ടി ആ​ദ​രി​ച്ചു
Saturday, March 6, 2021 11:46 PM IST
ച​വ​റ : സ​വാ​രി​ക്ക് പോ​യി മ​ട​ങ്ങി വ​ര​വേ ഓ​ട്ടോ​യി​ൽ ക​ള​ഞ്ഞ്കി​ട്ടി​യ താ​ലി ഉ​ട​മ​യെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി ന​ൽ​കി​യ ഓട്ടോ ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യെ നാ​ട്ട​ര​ങ്ങ് ന​ൻ​മ വ​ണ്ടി ആ​ദ​രി​ച്ചു.
തേ​വ​ല​ക്ക​ര ആ​ശാ​ന്‍റ​യ്യ​ത്ത് കി​ഴ​ക്ക​തി​ൽ ഷി​ഹാ​ബ്(36)​നാ​ണ് ത​ന്‍റെ സ​ഞ്ചാ​രി ഓ​ട്ടോ​യി​ൽ കി​ട​ന്ന് താ​ലി ക​ള​ഞ്ഞ് കി​ട്ടി​യ​ത് . ശാ​സ്താം​കോ​ട്ട പ​ള്ളി​ശേരി​ക്ക​ൽ പ​ണ്ടാ​ര വി​ള​യി​ൽ ര​ഞ്ജി​നി​യു​ടെ താ​ലി​യാ​യി​രു​ന്നു . നാ​ല് ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ താ​ലി ഇ​വ​രു​ടെ വീ​ട്ടി​ൽ കൊ​ണ്ട് പോ​യി ര​ഞ്ജി​നി​യു​ടെ മാ​തൃ​സ​ഹോ​ദ​രി സി​നി​യെ ഏ​ൽ​പ്പി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി നാ​ട്ട​ര​ങ്ങ് ന​ൻ​മ വ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​വ​ല​ക്ക​ര കു​ന്നേ​ൽ ജം​ഗ്ഷ​നി​ലെ ഓട്ടോ​സ്റ്റാ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബ്ദു​ൽ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ സ​തീ​ഷ് ച​ന്ദ്ര​ശേ​ഖ​ർ ഷി​ഹാ​ബി​ന് മെ​മ​ന്‍റോ​യും മ​ണ്ണ​ന്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ടി.​എ.​ന​ജീ​ബ് പൊ​ന്നാ​ട​യ​ണി​ച്ചും ആ​ദ​രി​ച്ചു.

തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് കൈ​മാ​റി. നാ​ട്ട​ര​ങ്ങ് സെ​ക്ര​ട്ട​റി എം.​കെ.​ബി​ജു മു​ഹ​മ്മ​ദ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്രി​യ​ങ്ക, അ​നി​ൽ​കു​മാ​ർ, സ​ലിം പ​ന്മ​ന, തൊ​ടി​യൂ​ർ സ​ന്തോ​ഷ്, ഹാ​രീ​സ് ഹാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​വും ഷി​ഹാ​ബി​ന്‍റെ സ​ത്യ​സ​ന്ധ​ത​യും മാ​തൃ​കാ​പ​ര​മെ​ന്ന് എ​സ്.​ഐ. പ​റ​ഞ്ഞു