നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, March 3, 2021 2:00 AM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. നീ​ണ്ട​ക​ര പ​രി​മ​ണം തെ​ക്ക് സൗ​മ്യ ഭ​വ​ന​ത്തി​ല്‍ ശ്രീ​ക​ണ്ഠ​ന്‍​പി​ള്ള​യാ​ണ് (65) മ​രി​ച്ച​ത്. നീ​ണ്ട​ക​ര സ്വ​ദേ​ശി മെ​ക്കാ​നി​ക്കാ​യ സ​ന്തോ​ഷി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ചീ​ലാ​ന്തി മു​ക്കി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ശ്രീ​ക​ണ്ഠ​ന്‍​പി​ള്ള, സ​ന്തോ​ഷ് ജോ​ലി ചെ​യ്യു​ന്ന വ​ര്‍​ക്ക്ഷോ​പ്പി​നു മു​ന്നി​ല്‍ സ​ന്തോ​ഷു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​ന്ന കാ​ര്‍ വെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് ഇ​വ​ര്‍ നി​ന്ന സ്ഥ​ല​ത്തേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ ശ്രീ​ക​ണ്ഠ​ന്‍​പി​ള്ള​യെ​യും സ​ന്തോ​ഷി​നേ​യും സ​മീ​പ​ത്തു​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും ശ്രീ​ക​ണ്ഠ​ന്‍​പി​ള്ള മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സ​തി​യ​മ്മ. മ​ക്ക​ള്‍: സ​ന​ല്‍, സൗ​മ്യ. മ​രു​മ​ക​ന്‍: രൂ​പേ​ഷ്.