പു​ന​ലൂ​രി​ൽ സു​പാ​ലി​നെ മ​ത്സ​രി​പ്പി​യ്ക്കാ​ൻ നീ​ക്കം
Monday, March 1, 2021 10:54 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ നേ​താ​വ് പി.​എ​സ്.​സു​പാ​ലി​നെ മ​ത്സ​രി​പ്പി​യ്ക്കാ​നു​ള്ള ച​ര​ടു​വ​ലി​ക​ൾ ന​ട​ക്കു​ന്നു.
ഏ​റ്റ​വു​മ​ധി​കം വി​ജ​യ സാ​ധ്യ​ത ക​ല്പി​യ്ക്ക​പ്പെ​ടു​ന്ന ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മു​ൻ എം​എ​ൽ​എ പി.​എ​സ്.​സു പാ​ലാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സു​പാ​ലി​ന് പ​ക​രം മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി എ​ത്തി​യാ​ൽ വി​ജ​യ​സാ​ധ്യ​ത കു​റ​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് സി​പി​ഐ നേ​തൃ​ത്വ​ത്തി​നു​മു​ള്ള​ത്.
അ​ന്ത​രി​ച്ച മു​ൻ സി​പി​ഐ നേ​താ​വ് പി.​കെ.​ശ്രീ​നി​വാ​സ​ന്‍റെ മ​ക​നാ​യ പി.​എ​സ് സു​പാ​ലി​ന് മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യ ജ​ന​പി​ന്തു​ണ​യു​ണ്ട്. പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത​യു​ടെ പേ​രി​ൽ സീ​റ്റ് നി​ഷേ​ധി​ച്ചാ​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നും നേ​തൃ​ത്വം ക​രു​തു​ന്നു. എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ പു​ന​ലൂ​ർ സീ​റ്റി​ൽ സീ​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​ൻ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ഒ​രി​യ്ക്ക​ലും ത​യ്യാ​റാ​കി​ല്ല.