കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്വതന്ത്രനായി മാത്യൂസ് കെ. ലൂക്കോസ്
Monday, March 1, 2021 10:54 PM IST
കൊ​ട്ടാ​ര​ക്ക​ര: തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​നം വ​രും മു​ൻ​പേ കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ൽ​സ​രി​ക്കാ​ൻ ത​യ്യാ​റാ​യി സ്ഥാ​നാ​ർ​ഥി രം​ഗ​ത്ത്.​ഇ​ന്ന​ലെ പ​ത്ര സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. സെ​ർ​വ് ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ -സാ​മൂ​ഹ്യ സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ കൊ​ട്ടാ​ര​ക്ക​ര തേ​വ​ന്നൂ​ർ സ്വ​ദേ​ശി മാ​ത്യു​സ് കെ ​ലൂ​ക്കോ​സ് ആ​ണ് സ്ഥാ​നാ​ർ​ഥി.
മു​ൻ കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഈ 48 ​കാ​ര​ൻ കൊ​ട്ടാ​ര​ക്ക​ര എ​സ്.​ജി.​കോ​ളേ​ജി​ൽ കെ.​എ​സ്.​യു​വി​ൻ്റെ ചെ​യ​ർ​മാ​നാ​യി​രു​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സൈ​ക്കോ​ള​ജി​സ്റ്റാ​യും മോ​ട്ടി​വേ​ഷ​ൻ ട്രെ​യി​ന​റാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.ജ​ന​പ്ര​തി​നി​ധി​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് കൊ​ട്ടാ​ര​ക്ക​ര​യു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​ഷ്യ​മി​ട്ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. എ​ല്ലാ വി​ഭ​വ സ​മാ​ഹ​ര​ണ ശേ​ഷി​യു​ള്ള കൊ​ട്ടാ​ര​ക്ക​ര വി​ക​സ​ന മു​ര​ടി​പ്പി​ലാ​ണ്. തി​രു​വ​ല്ല​യി​ലും ചെ​ങ്ങ​ന്നൂ​രി​ലും സെ​ർ​വ് ഇ​ന്ത്യ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​യി​രി​ക്കും. മ​റ്റി​ട​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം നോ​ക്കാ​തെ യോ​ഗ്യ​രാ​യ​വ​രെ പി​ന്തു​ണ​ക്കു​മെ​ന്നും മാ​ത്യൂ​സ് കെ ​ലൂ​ക്കോ​സ് അ​റി​യി​ച്ചു.