സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്ക​ണം
Monday, March 1, 2021 10:53 PM IST
ച​വ​റ : ട്ര​ഷ​റി​ക​ളി​ലെ സെ​ര്‍​വ​ര്‍ ത​ക​രാ​ര്‍ നി​തൃ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും പെ​ന്‍​ഷ​ന്‍​കാ​രു​ടെ ദു​രി​ത​മ​ക​റ്റാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വാ​ര്യ​ത്ത് മോ​ഹ​ന്‍​കു​മാ​ര്‍ ആ​വ​ശൃ​പ്പെ​ട്ടു.
65- വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍ കോ​വി​ഡ് വ്യാ​പ​ന​കാ​ല​ത്ത് പു​റ​ത്തി​ങ്ങ​രു​തെ​ന്ന നി​ര്‍​ദേ​ശം മ​റി​ക​ട​ന്നെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് വ​യോ​ജ​ന​ങ്ങ​ള്‍ ടോ​ക്ക​ണ്‍ വാ​ങ്ങി ക്യൂ​വി​ല്‍ നി​ന്ന ശേ​ഷം നി​രാ​ശ​യോ​ടെ മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ മി​ക്ക മാ​സ​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്നു. ഇ​തി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്നും പ​റ​ഞ്ഞു .