ജി​ല്ല​യി​ല്‍ 2093511 വോ​ട്ട​ര്‍​മാ​ര്‍; ഏ​റ്റ​വു​മ​ധി​കം സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍ കു​ന്ന​ത്തൂ​രിലും ​കു​റ​വ് കൊ​ല്ല​ത്തും
Sunday, February 28, 2021 10:57 PM IST
കൊ​ല്ലം : ജി​ല്ല​യി​ല്‍ കഴിഞ്ഞദിവസം വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം ആ​കെ 2093511 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 997190 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 1096308 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 13 വോ​ട്ട​ര്‍​മാ​രു​ണ്ട്. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ണ്ണം ഇ​നി​യും വ​ര്‍​ധി​ക്കും.
നി​ല​വി​ലെ ക​ണ​ക്കു​പ്ര​കാ​രം ആ​കെ വോ​ട്ട​ര്‍​മാ​രും പു​രു​ഷ വോ​ട്ട​ര്‍​മാ​രും ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത് ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും കു​റ​വ് കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലു​മാ​ണ്. കു​ന്ന​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍ കൂ​ടു​ത​ലു​ള്ള​ത്. കു​റ​വ് കൊ​ല്ല​ത്തും. നി​യോ​ജ​ക മ​ണ്ഡ​ലം തി​രി​ച്ചു​ള്ള വോ​ട്ട​ര്‍​മാ​രു​ടെ ക​ണ​ക്ക് ചു​വ​ടെ. (നി​യോ​ജ​ക മ​ണ്ഡ​ലം, പു​രു​ഷ​ന്‍​മാ​ര്‍, സ്ത്രീ​ക​ള്‍, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍, ആ​കെ എ​ന്ന ക്ര​മ​ത്തി​ല്‍)
കൊ​ല്ലം (പു​രു​ഷ​ന്‍​മാ​ര്‍ -82546, സ്ത്രീ​ക​ള്‍-89132, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-1, ആ​കെ-171679)
ഇ​ര​വി​പു​രം (​പു​രു​ഷ​ന്‍​മാ​ര്‍-82492, സ്ത്രീ​ക​ള്‍-89244, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-2, ആ​കെ-171738)
കു​ണ്ട​റ (​പു​രു​ഷ​ന്‍​മാ​ര്‍- 96347, സ്ത്രീ​ക​ള്‍-105208, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-0, ആ​കെ- 201555)
ച​ട​യ​മം​ഗ​ലം (​പു​രു​ഷ​ന്‍​മാ​ര്‍-93110, സ്ത്രീ​ക​ള്‍-104873, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-2, ആ​കെ- 197985)
പ​ത്ത​നാ​പു​രം (​പു​രു​ഷ​ന്‍​മാ​ര്‍-85382, സ്ത്രീ​ക​ള്‍-96199, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-0, ആ​കെ- 181581)
കൊ​ട്ടാ​ര​ക്ക​ര (​പു​രു​ഷ​ന്‍​മാ​ര്‍-93329, സ്ത്രീ​ക​ള്‍-104044, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-1, ആ​കെ- 197374)
ചാ​ത്ത​ന്നൂ​ര്‍ (​പു​രു​ഷ​ന്‍​മാ​ര്‍-84076, സ്ത്രീ​ക​ള്‍-97046, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-1 ആ​കെ- 181123)
ച​വ​റ (​പു​രു​ഷ​ന്‍​മാ​ര്‍-86550, സ്ത്രീ​ക​ള്‍-90964, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-1 ആ​കെ- 177515)
ക​രു​നാ​ഗ​പ്പ​ള്ളി (​പു​രു​ഷ​ന്‍​മാ​ര്‍-101154, സ്ത്രീ​ക​ള്‍-106620, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-1, ആ​കെ- 207775)
കു​ന്ന​ത്തൂ​ര്‍ (​പു​രു​ഷ​ന്‍​മാ​ര്‍-96024, സ്ത്രീ​ക​ള്‍-106750, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-1, ആ​കെ- 202775)
പു​ന​ലൂ​ര്‍ (​പു​രു​ഷ​ന്‍​മാ​ര്‍-96180, സ്ത്രീ​ക​ള്‍-106228, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍-3, ആ​കെ- 202411).