ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ഇ​ന്നു​മു​ത​ൽ
Sunday, February 28, 2021 10:57 PM IST
കൊ​ല്ലം: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ജെ​കെ എ​ഫ്എ​യും സം​യു​ക്ത​മാ​യി ഇ​ന്നു​മു​ത​ൽ 31 വ​രെ കൊ​ല്ല​ത്ത് സൗ​ജ​ന്യ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ന​ട​ത്തും. എ​ട്ടു മു​ത​ൽ 16 വ​യ​സു വ​രെ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
ലാ​ൽ ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​ക്സ്. ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​ശീ​യ-​സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത പ​ഴ​യ​കാ​ല ക​ളി​ക്കാ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.