സ​ഹോ​ദ​ര​ങ്ങ​ള്‍ റി​മാന്‍റി​ൽ
Saturday, February 27, 2021 11:29 PM IST
ച​വ​റ: നി​ര​വ​ധി കേ​സി​ലു​ള്‍​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളെ ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു . പ​ന്മ​ന മേ​ക്കാ​ട് ര​ഞ്ചി​ത് ഭ​വ​ന​ത്ത് ഉ​മേ​ഷ് (32), ശ്രീ​ജി​ത് (34)എ​ന്നി​വ​രാ​ണ് പി​ട​യി​ലാ​യ​ത്.​ പു​രു​ഷ​ന്‍​മാ​രി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മാ​ര​കാ​യു​ധ​ങ്ങ​ള്‍ കാ​ട്ടി സ്ത്രീ​ക​ക​ളെ​യും കു​ട്ടി​ക​ളെ​യും ഭി​ഷ​ണി​പ്പെ​ടു​ത്ത​ല്‍, ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം, പി​ടി​ച്ചു​പ​റി ശ്ര​മം തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ള്‍ ഇ​വ​രു​ടെ പേ​രി​ലു​ണ്ട്.​കൂ​ടാ​തെ നേ​ര​ത്തെ പോ​ലീ​സി​നെ വ​ടി​വാ​ള്‍ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.

ക​രു​നാ​ഗ​പ്പ​ള​ളി എസിപി സ​ജീ​വി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഇ​വ​രു​ടെ വീ​ട്ടി​നു​ള്ളി​ല്‍ നി​ന്നാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്. സിഐ അ​നി​ല്‍​കു​മാ​ര്‍, എ​സ്ഐ​മാ​രാ​യ സു​ധീ​ഷ് കു​മാ​ര്‍, ദി​നേ​ശ്, അ​ഭി​ലാ​ഷ്, ജോ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് ഇ​വ​രെ പി​ടി കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രേ​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.