അ​ജ്ഞാ​ത​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Friday, February 26, 2021 1:13 AM IST
കൊ​ട്ടാ​ര​ക്ക​ര: അ​ജ്ഞാ​ത​നെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. കൊ​ല്ലം-​പു​ന​ലൂ​ർ റെ​യി​ൽ​പാ​ത​യി​ൽ ചീ​ര​ങ്കാ​വി​നും നെ​ടു​മ്പാ​യി​ക്കു​ള​ത്തി​നു​മി​ട​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഉ​ദ്ദേ​ശം 45 വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​യാ​ളു​ടെ ഇ​ട​തു കൈ​യി​ൽ ത​ള്ള​വി​ര​ലി​ല്ല. വ​ല​തു കൈ​ത്ത​ണ്ട​യി​ൽ ചു​വ​ന്ന ച​ര​ടു കെ​ട്ടി​യി​ട്ടു​ണ്ട്. കൈ​ലി​യും ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​ട്ടു​ള്ള​ത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഇ​യാ​ളെ അ​റി​യു​ന്ന​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.