നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും നാളെ
Thursday, February 25, 2021 11:38 PM IST
കു​ണ്ട​റ: കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും.

കു​ണ്ട​റ ടെ​ക്നോ​പാ​ർ​ക്ക് കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന​സ ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ.​കെ. റി​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ജി​സ്ട്രാ​ർ ഡോ. ​ബി. മ​നോ​ജ് കു​മാ​ർ, വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​റി​ജി ജോ​ൺ, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ കെ.​ജെ പ്ര​സ​ന്ന​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി ​ബാ​ൾ​ഡ് വി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ൻ, പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, എ​സ്.​എ​ൽ സ​ജി​കു​മാ​ർ, കെ ​ബാ​ബു​രാ​ജ​ൻ, വെ​ള്ളി​മ​ൺ ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.