തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ല്‍​ക​ണ്ട് ന​ട​ത്തു​ന്ന സ​ര്‍​വേ​ക​ള്‍ അ​ബ​ദ്ധ​മെ​ന്ന് ബി​നോ​യ് വി​ശ്വം
Tuesday, February 23, 2021 11:08 PM IST
ശാ​സ്താം​കോ​ട്ട : തെ​ര​ഞ്ഞെ​ടു​പ്പു​മു​ന്നി​ല്‍​ക​ണ്ട് ന​ട​ത്തു​ന്ന സ​ര്‍​വേ​ക​ള്‍ അ​ബ​ദ്ധ​മാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് ശാ​സ്താം​കോ​ട്ട​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തു​മു​ന്ന​ണി വ​ന്‍​ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും. നൂ​റി​നേ​ക്കാ​ള്‍ കൂ​ടു​ത​ലാ​കും, ഒ​രി​ക്ക​ലും നൂ​റി​ല്‍ താ​ഴി​ല്ല. ജാ​ഥ​യി​ല്‍ ഞ​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ വാ​യി​ച്ച​താ​ണ്.
ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യം അ​വ​ര്‍ കാ​ണു​ന്നു​ണ്ട്. അ​ഞ്ചു​കൊ​ല്ലം കൊ​ണ്ട് കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യ ഉ​ജ്വ​ല മാ​റ്റ​ങ്ങ​ള്‍ അ​വ​ര്‍ അ​റി​യു​ന്നു​ണ്ട്. അ​തി​നി​ട​യി​ലാ​ണ് സ​ര്‍​വേ വീ​ര​ന്മാ​ര്‍ പ്ര​തി​പ​ക്ഷ​ത്തേ​ക്കാ​ള്‍ അ​ല്‍​പം മു​ന്നി​ല്‍ എ​ന്ന് പ​റ​ഞ്ഞ് ക​ണ്ണി​റു​ക്കി​കാ​ട്ടി അ​വ​രെ ഇ​ള​ക്കു​ന്ന​ത്. വി​ക​സ​ന​മു​ന്നേ​റ്റ ജാ​ഥ​ക്ക് കു​ന്ന​ത്തൂ​രി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എം ​വി ഗോ​വി​ന്ദ​ന്‍ പ്ര​സം​ഗി​ച്ചു. സി​പി​എം നേ​താ​വ് ബി ​രാ​ഘ​വ​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ജാ​ഥ മാ​റ്റി​വ​ച്ചു. ശ്ര​ദ്ധേ​യ​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു കു​ന്ന​ത്തൂ​രി​ല്‍ ഇ​ട​തു ജാ​ഥ​ക്ക് ല​ഭി​ച്ച​ത്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​പ്ര​ത്യേ​ക പ്ര​ക​ട​ന​മാ​യി ജാ​ഥ​യെ സ്വീ​ക​രി​ച്ചു. കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​പി​കെ ഗോ​പ​ന്‍, എം ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, ആ​ര്‍​എ​സ് അ​നി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.