ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് 104 കോ​ടിയു​ടെ പ​ദ്ധ​തി
Monday, February 22, 2021 10:47 PM IST
കൊല്ലം: ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്നും 104 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. മ​ന്ത്രി കെ.​കെ ശൈ​ല​ജ അ​ധ്യ​ക്ഷ​യാ​യി.
ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ നൂ​ത​ന മാ​റ്റ​ങ്ങ​ളാ​ണ് സാ​ധ്യ​മാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. രാ​ജ്യ​മാ​കെ കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ രം​ഗ​ത്തെ വ​ള​ര്‍​ച്ച​യെ അം​ഗീ​ക​രി​ക്കു​ക​യും പ്ര​ശം​സി​ക്കു​ക​യും ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ല്‍ 44 ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളും 10 കാ​ത്ത് ലാ​ബു​ക​ളും ഇ​തി​ന​കം സ്ഥാ​പി​ച്ചു. 37 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളു​ടെ ന​വീ​ക​ര​ണം പു​രോ​ഗ​തി​യി​ലാ​ണ്. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ത​ന്നെ 2979 കോ​ടി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.
പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ച്ചു സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ല്‍ ആ​രോ​ഗ്യ​രം​ഗ​ത്തെ കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​ന്‍ ആ​ര്‍​ദ്രം മി​ഷ​നി​ലൂ​ടെ സാ​ധ്യ​മാ​യെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ പ​ദ്ധ​തി​ക​ള്‍ വ​ള​രെ അ​ത്യാ​വ​ശ്യ​മു​ള്ള വ​യാ​ണെ​ന്നും നേ​ര​ത്തെ ത​ന്നെ തു​ട​ങ്ങി​യെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ താ​മ​സം നേ​രി​ട്ട​താ​യും അ​ധ്യ​ക്ഷ​യാ​യ മ​ന്ത്രി പ​റ​ഞ്ഞു. ആ​ശു​പ​ത്രി​ക്ക് വേ​ണ്ടി കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തി​യ എം ​മു​കേ​ഷ് എം​എ​ല്‍എ​യെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.
ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ള്‍​ക്ക് മി​ക​ച്ച നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പൊ​തു​ജ​നാ​രോ​ഗ്യ ശാ​ക്തീ​ക​ര​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ല്ലാം സാ​ധ്യ​മാ​കു​മെ​ന്ന ബ​ദ​ല്‍ ന​യം ആ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
എ.​എ റ​ഹീം മെ​മ്മോ​റി​യ​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം. ​മു​കേ​ഷ് എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ ഡാ​നി​യ​ല്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി ​കെ ഗോ​പ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ ​പ്ര​സാ​ദ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത, എ​ന്‍ എ​ച്ച് എം ​ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ ​എ​സ് ഹ​രി​കു​മാ​ര്‍, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​ഡി വ​സ​ന്ത​ദാ​സ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ ​വി അ​ജി​ത, ഡെ​പ്യൂ​ട്ടി ഡി ​എം ഒ ​ഡോ മ​ണി​ക​ണ്ഠ​ന്‍, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടു​മാ​ര്‍, ന​ഴ്‌​സി​ങ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.