ബ​സ് യാ​ത്ര​ക്കി​ട​യി​ലെ തി​ക്കും​തി​ര​ക്കും പ​ഴ​യ​പ​ടി; കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി വീ​ണ്ടും
Sunday, January 24, 2021 10:38 PM IST
ഹെ​ൻ​റി ജോ​ൺ ക​ല്ല​ട

കു​ണ്ട​റ: നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ബ​സ് യാ​ത്ര​ക്കി​ട​യി​ലെ തി​ക്കും​തി​ര​ക്കും കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യേ​റു​ന്നു. ഒ​രു സീ​റ്റി​ൽ ഒ​രാ​ൾ എ​ന്ന​ത് മാ​റി ര​ണ്ടാ​ൾ ആ​യ​പ്പോ​ൾ സ്റ്റാ​ൻ​ഡി​ങ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.
അ​തി​നു മാ​റ്റം വ​ന്ന​പ്പോ​ൾ സം​ഗ​തി ആ​കെ അ​പ​ക​ട​ത്തി​ലാ​യി. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ബ​സ് യാ​ത്ര. സ്വ​കാ​ര്യ ബ​സ് ആ​ണെ​ങ്കി​ലും കെ ​എ​സ് ആ​ർ ടി ​സി ആ​ണെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ ഇ​ടി​ച്ചു​ക​യ​റി​യു​ള്ള പോ​ക്കു​വ​ര​വി​ന് ഒ​ട്ടും​ത​ന്നെ കു​റ​വി​ല്ല.
സാ​നി​റ്റൈ​സ​ർ പു​ര​ട്ടി​യാ​ലും മാ​സ്ക് ധ​രി​ച്ചാ​ലും പ്ര​യോ​ജ​ന​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് പോ​ക്ക്. ബ​സു​ക​ളി​ൽ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടാ​ലും തു​ട​ർ​ന്നും യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​ൽ യാ​തൊ​രു അ​മാ​ന്ത​വും ബ​സ് ജീ​വ​ന​ക്കാ​ർ കാ​ണി​ക്കാ​റി​ല്ല. ഈ ​തി​ര​ക്കി​നി​ട​യി​ൽ ടി​ക്ക​റ്റ് ന​ൽ​കാ​നും ബാ​ക്കി കൊ​ടു​ക്കാ​നു​മു​ള്ള ക​ണ്ട​ക്ട​റു​ടെ കീ​ഴ്മേ​ൽ യാ​ത്ര​യും കോ​വി​ഡ് വ്യാ​പ​നം കൂ​ട്ടും.
ഇ​തി​നി​ടെ മൂ​ക്കി​ൽ നി​ന്നും വാ​യി​ൽ നി​ന്നും മാ​സ്ക് താ​ഴ്ത്തി വ​ച്ചു​ള്ള യാ​ത്ര​ക്കാ​രു​ടെ ഇ​രി​പ്പും നി​ൽ​പ്പും രോ​ഗം പ​ട​രു​ന്ന​തി​ന് ഇ​ട​വ​രു​ത്തു​ന്നു.
ദി​വ​സ​വും കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​ത് അ​റി​യാ​തെ​യാ​ണ് ആ​ളു​ക​ളു​ടെ യാ​ത്ര. സ്കൂ​ളു​ക​ളി​ൽ ഉ​യ​ർ​ന്ന ക്ലാ​സു​ക​ളു​ടെ പ​ഠ​നം ആ​രം​ഭി​ച്ച​തും ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തും മാ​ർ​ക്ക​റ്റു​ക​ളി​ലെ കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തു​മാ​ണ് സാ​ധാ​ര​ണ നി​ല​യി​ൽ ബ​സു​ക​ളി​ലെ യാ​ത്രാ തി​ര​ക്കി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്.
കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം യാ​ത്ര​ക്കാ​ർ പാ​ടേ മ​റ​ന്നി​രി​ക്കു​ന്നു. യ​ഥാ​വി​ധി മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് വ​സ്തു​ത​യും വി​സ്മ​രി​ച്ചു ക​ഴി​ഞ്ഞ മ​ട്ടാ​ണ്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് ജാ​ഗ്ര​ത​ക്കു​റ​വ് കാ​ട്ടു​ക​യും കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​രാ​കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലും ആ​ൾ​ക്കൂ​ട്ട​മാ​യ​ത് രോ​ഗ​പ്പ​ക​ർ​ച്ച യ്ക്ക് ​വേ​ഗ​ത കൂ​ട്ടി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സ് ആ​യാ​ലും കെ​എ​സ്ആ​ർ​ടി​സി ആ​യാ​ലും യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത് പെ​ട്ടെ​ന്നു​ള്ള കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ഇ​നി​യും ഇ​ട​വ​രു​ത്തും.
ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും നി​ർ​ദേ​ശ​ങ്ങ​ളി​ലും നി​യ​മ​ങ്ങ​ളി​ലും ഇ​ള​വ് വ​രു​ത്തി​യ​തും നാ​ട്ടു​കാ​രി​ൽ ജാ​ഗ്ര​ത കു​റ​വി​നും അ​ല​സ മ​നോ​ഭാ​വ​ത്തി​നും ഇ​ട​വ​രു​ത്തി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് രോ​ഗ​പ്പ​ക​ർ​ച്ച ത​ട​ഞ്ഞ് ജീ​വി​ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​തീ​വ ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും സാ​മൂ​ഹി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​വ​ശ്യം.