വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം നി​ർ​ത്ത​ലാ​ക്കി​യതിൽപ്ര​തി​ഷേ​ധി​ച്ചു
Sunday, January 24, 2021 10:36 PM IST
ച​വ​റ: ച​വ​റ സി ​എ​ച്ച് സി ​യി​ൽ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റർ നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യോ​ടു​കൂ​ടി സ​ജ്ജീ​ക​രി​ച്ച ച​വ​റ സി ​എ​ച്ച് സി ​യി​ലെ കോ​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യി​ലൂ​ടെ നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മെ​ന്ന് ഭ​ര​ണ​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.
യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ ജി​ല്ലാ അ​ധി​കൃ​ത​ർ ഒ​ത്താ​ശ​യോ​ടു​കൂ​ടി ന​ട​ത്തി​യ ഈ ​തെ​റ്റാ​യ ന​ട​പ​ടി പി​ൻ​വ​ലി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ ഉ​ട​ന​ടി വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​വാ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് യോ​ഗം അ​റി​യി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ എം.​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, നി​ഷാ സു​നീ​ഷ്, ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ സീ​ന​ത്ത്, ആ​ർ.​ജി​ജി, പ്രി​യ ഷി​നു, ജോ​യി ആ​ന്‍റ​ണി, സ​ജി അ​നി​ൽ, സു​മ​യ്യ​എ​ന്നി​വ​ർ പ്രസംഗി​ച്ചു.