കേ​ന്ദ്ര ഭ​ര​ണം ചി​ല വ്യ​ക്തി​ക​ൾ​ക്ക് വേ​ണ്ടി​യാ​യി മാ​റി: ഷി​ബു ബേ​ബിജോ​ൺ
Sunday, January 24, 2021 10:36 PM IST
ച​വ​റ: കേ​ന്ദ്ര ഭ​ര​ണം ഏ​താ​നം വ്യ​ക്തി​ക​ൾ​ക്ക് വേ​ണ്ടി​യാ​യി മാ​റി​യെ​ന്ന് ആ​ർഎ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഷി​ബു ബേ​ബി ജോ​ൺ . ച​വ​റ​യി​ൽ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ജെ​പി​യ്ക്കു വേ​ണ്ട എ​ല്ലാ സ​മ്പ​ത്തും ആ ​വ്യ​ക്തി​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്നു​വെ​ന്നു വേ​ണം ക​രു​താ​ൻ. ക​ർ​ഷ​ക​ർ​ക്ക് മു​മ്പി​ൽ മോ​ദി മു​ട്ട് മ​ട​ക്കും. ഭ​യാ​ന​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് ഇ​ന്ത്യ ക​ട​ന്നു പോ​കു​ന്ന​ത്.
ജ​നാ​ധ്യ​പ​ത്യ​ത്തോ​ട് പു​ച്ഛം പു​ല​ർ​ത്തു​ന്ന ഭ​ര​ണ​മാ​ണ് കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ഉ​ള്ള​ത്. ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പേ​രി​ൽ എ​ന്തും പു​ച്ഛി​ച്ച് ത​ള്ളു​ന്ന​ അവ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്.
മോ​ശ​പ്പെ​ട്ട ഒ​രു അ​വ​സ്ഥ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​വൈ​എ​ഫി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​നു നേ​രെ സ​ർ​ക്കാ​ർ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചു കാ​ണി​ച്ച​ത്. ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ജ​ല​പീ​ര​ങ്കി​യും ഗ്രൈ​നേ​ഡും പ്ര​യോ​ഗി​ച്ച​ത്. താ​ൻ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ധി​കാ​രം എ​ന്തും ചെ​യ്യാ​മെ​ന്നു​ള്ള ത​ര​ത്തി​ലേ​യ്ക്കു പോ​കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല.
സം​സ്ഥാ​ന​ത്ത് തു​ട​ർ ഭ​ര​ണം ഉ​ണ്ടാ​കു​ക​യി​ല്ല. അ​ങ്ങ​നെ ഒ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ നാ​ട്ടി​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം ചെ​യ്യാ​ൻ ക​ഴി​യു​ക​യി​ല്ല. ബി​ജെ​പി​യ്ക്കു പോ​കു​ന്ന ഓ​രോ വോ​ട്ടു​ക​ളും പി​ണ​റാ​യി​യെ സ​ഹാ​യി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​രു പോ​ലെ കാ​ണാ​ൻ യു​ഡി​എ​ഫി​നു മാ​ത്ര​മെ ക​ഴി​യു​വെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.