വീ​ട്ട​മ്മ വ​യ​ൽ വ​ര​മ്പി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, January 24, 2021 1:18 AM IST
കൊ​ട്ടാ​ര​ക്ക​ര: വീ​ട്ട​മ്മ​യെ വീ​ടി​നു സ​മീ​പ​മു​ള്ള വ​യ​ൽ​വ​ര​മ്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ഗോ​വി​ന്ദ​മം​ഗ​ലം റോ​ഡ് പു​ല​മ​ൺ ന​ഗ​റി​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ഓ​മ​ന ജോ​ർ​ജി​നെ​യാ​ണ് (60) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​ടി​ന് തോ​ൽ വെ​ട്ടാ​നാ​യി വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​താ​ണി​വ​ർ. ഈ ​സ​മ​യം ഭ​ർ​ത്താ​വ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. സ​ന്ധ്യ​യോ​ടെ ഭ​ർ​ത്താ​വ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​മ​ന​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ​യ​ൽ വ​ര​മ്പി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​യ​ര​ത്തി​ലു​ള്ള റോ​ഡി​ൽ നി​ന്നും ക​ല്ലി​ൽ ച​വി​ട്ടി വ​യ​ലി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷ​മേ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​വു​ക​യു​ള്ളൂ. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.