ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ട്രാ​ക്ട​ർ പ​രേ​ഡ് സം​ഘ​ടി​പ്പി​ക്കും
Saturday, January 23, 2021 11:11 PM IST
പു​ന​ലൂ​ർ: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ ട്രാ​ക്ട​ർ പ​രേ​ഡ് സം​ഘ​ടി​പ്പി​യ്ക്കും.

യാ​തൊ​രു ച​ർ​ച്ച​ക​ളു​മി​ല്ലാ​തെ​യാ​ണ് കാ​ർ​ഷി​ക ബി​ല്ലു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കു​ന്ന ബി​ൽ പി​ൻ​വ​ലി​യ്ക്ക​ണം. ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക പ​രേ​ഡി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചും കോ​ർ​പ്പ​റേ​റ്റ് ഭീ​മ​ന്മാ​രെ നി​ല​യ്ക്ക് നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ർ​ഷി​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഞ്ച് സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

182 സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന ക​മ്മി​റ്റി സ​മാ​ന സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി യോ​ജി​ച്ച് കാ​സ​ർ​ഗോ​ഡു ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ടി​ൽ നി​ന്നു​മാ​ണ് ട്രാ​ക്ട​ർ പ​രേ​ഡ് ആ​രം​ഭി​യ്ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്തെ അ​ദാ​നി​പോ​ർ​ട്ടി​ലേ​യ്ക്കാ​ണ് ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തു​ന്ന​ത്. ഓ​ൾ ഇ​ന്ത്യാ ഫാ​ർ​മേ​ഴ്സ് അ​സ്ോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​നും രാ​ഷ്ട്രീ​യ കി​സാ​ൻ സം​ഘ് സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ബി​നോ​യ് തോ​മ​സ് ജാ​ഥ ന​യി​യ്ക്കും.

വി​ഫാം ചെ​യ​ർ​മാ​നും സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ക​ൺ​വീ​ന​റു​മാ​യ ജോ​യി ക​ണ്ണം​ചി​റ, സം​സ്ഥാ​ന ക​ൺ​വീ​ന​റും സം​ഘ​ട​നാ ഭാ​ര​വാ​ഹി​യു​മാ​യ എ​ൻ.​ജെ.​ചാ​ക്കോ എ​ന്നി​വ​ർ ജാ​ഥ​യു​ടെ വൈ​സ് ക്യാ​പ്ട​ൻ​മാ​രാ​യി​രി​യ്ക്കും. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും യാ​ത്ര പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കും. 26 ന് ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക പ​രേ​ഡ് ന​ട​ക്കു​ന്ന അ​തേ സ​മ​യം വി​ഴി​ഞ്ഞം അ​ദാ​നി​പോ​ർ​ട്ടി​ലേ​യ്ക്ക് ക​ർ​ഷ​ക​ർ ട്രാ​ക്ട​ർ പ​രേ​ഡും ന​ട​ത്തും. 25 ന് ​കൊ​ല്ലം ജി​ല്ല​യി​ലും സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങും.

ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് പ​ത്ത​നാ​പു​രം, 2.30 ന് ​പു​ന​ലൂ​ർ, വൈ​കു​ന്നേ​രം നാ​ലി​ന് അ​ഞ്ച​ൽ, 5.30ന് ​ആ​യു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങും. പു​ന​ലൂ​ർ ടൗ​ൺ​പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്രീ​യ കി​സാ​ൻ സം​ഘ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജോ​സ് മാ​ത്യു ആ​നി​ത്തോ​ട്ട​ത്തി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ക്സ്മി​ല​ൻ പ​ള്ളി​പ്പു​റ​ത്ത്, സെ​ക്ര​ട്ട​റി ടോ​ണി കോ​യി​ത്ത​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​യ്ക്കാ​ൻ എ​ല്ലാ ക​ർ​ഷ​ക സ്നേ​ഹി​ക​ളും ക​ട​ന്നു​വ​ര​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​ഹ്വാ​നം ചെ​യ്തു.