കൊ​ല്ലം മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​ത്തി​ല്‍ അ​ഗ്നി​ബാ​ധ
Saturday, January 23, 2021 11:11 PM IST
കൊ​ല്ലം: ഒ​ന്ന​ര സ​ഹ​സ്രാ​ബ്ദ​ത്തി​ന്‍റെ ച​രി​ത്ര​മു​ള്ള കൊ​ല്ലം ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ മു​ള​ങ്കാ​ട​കം ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ അ​ഗ്നി​ബാ​ധ. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ബാ​ധ​യി​ല്‍ ചു​റ്റ​മ്പ​ല​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ മു​ഖ​പ്പ് ക​ത്തി​ന​ശി​ച്ചു.

ക​ട​പ്പാ​ക്ക​ട​യി​ല്‍ നി​ന്നും ര​ണ്ടും ചാ​മ​ക്ക​ട​യി​ല്‍ നി​ന്നും ഒ​ന്നു​മ​ട​ക്കം മൂ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ളെ​ത്തി മു​ക്കാ​ല്‍ മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ത്തി​ലാ​ണ് തീ ​കെ​ടു​ത്തി​യ​ത്. കൃ​ത്യ​സ​മ​യ​ത്ത് തീ​യ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ല്‍ മു​ഴു​വ​ന്‍ ഭാ​ഗ​വും ത​ടി​ക​ള്‍ കൊ​ണ്ട് നി​ര്‍​മി​ച്ച ക്ഷേ​ത്രം ക​ത്തി​യ​മ​രു​മാ​യി​രു​ന്നു​വെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റ് പ​റ​യു​ന്നു.

അ​ന​ന്ത​ശ​യ​നം അ​ട​ക്കം നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള കൊ​ത്തു​പ​ണി​ക​ളോ​ടെ​യു​ള്ള അ​പൂ​ര്‍​വം ത​ടി​ക​ളാ​ണ് മു​ഖ​പ്പി​നെ വേ​റി​ട്ടു​നി​ര്‍​ത്തി​യി​രു​ന്ന​ത്. ദേ​വി​യു​ടെ വാ​ഹ​ന​മാ​യ വേ​താ​ളി​യെ കു​ടി​യി​രി​ത്തി​രി​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ മു​ക​ള്‍​ഭാ​ഗ​ത്താ​ണ് തീ​പി​ടി​ച്ച​ത്.

ര​ണ്ട് ത​ട്ടി​ലാ​യാ​ണ് മു​ന്‍​വ​ശ​ത്തെ ക്ഷേ​ത്ര​മേ​ല്‍​ക്കൂ​ര​യു​ടെ സം​വി​ധാ​നം. ഇ​തി​ലൊ​ന്നി​ല്‍ കെ​ടാ​വി​ള​ക്ക് സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ല്‍ നി​ന്നു​ള്ള തീ​യാ​കാം വ്യാ​പി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കൂ​ടാ​തെ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടു​ണ്ടാ​യോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

വി​ശ്വ​ക​ര്‍​മ​ജ​രു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള, തെ​ക്ക​ന്‍​കേ​ര​ള​ത്തി​ലെ ഏ​ക ക്ഷേ​ത്ര​മാ​ണി​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ട്ര​സ്റ്റി​നാ​ണ് ഭ​ര​ണം. ക്ഷേ​ത്ര​ത്തി​ല്‍ മു​ന്‍​പും ചെ​റി​യ തോ​തി​ല്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​സി​ടി​വി​യും വാ​ച്ച്മാ​ന്‍ സം​വി​ധാ​ന​വു​മൊ​ന്നും ക്ഷേ​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പൂ​ര്‍​ണ​മാ​യും ത​ടി​യി​ലും ഓ​ടി​ലു​മാ​ണ് ക്ഷേ​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.