മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്; അപേക്ഷ ഇന്നുമുതല്‍
Saturday, January 23, 2021 11:08 PM IST
കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ ജി​ല്ലാ​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സാ​ന്ത്വ​ന സ്പ​ര്‍​ശം 2021 ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട്, നാ​ല് തീ​യ​തി​ക​ളി​ല്‍ ജി​ല്ല​യി​ല്‍ ന​ട​ക്കും. അ​പേ​ക്ഷ​ക​ള്‍ ഇ​ന്നുമു​ത​ല്‍ സ്വീ​ക​രി​ക്കും. മ​ന്ത്രി​മാ​രാ​യ ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, കെ ​രാ​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കൊ​ല്ലം താ​ലൂ​ക്കി​ലും ര​ണ്ടി​ന് കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം താ​ലൂ​ക്കു​ക​ളി​ലും നാ​ലി​ന് ക​രു​നാ​ഗ​പ്പ​ള്ളി കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലും അ​ദാ​ല​ത്ത് ന​ട​ക്കും. സ്ഥ​ല​വും തീ​യ​തി​യും പി​ന്നീ​ട് അ​റി​യി​ക്കും.

പ​രാ​തി​ക​ള്‍ 28 വ​രെ ഓ​ണ്‍​ലൈ​നാ​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫീ​സ് ന​ല്‍​കേ​ണ്ട​തി​ല്ല. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി അ​പേ​ക്ഷ ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ്/​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ഖേ​ന​യും സ​മ​ര്‍​പ്പി​ക്കാം. വി​ല്ലേ​ജ് ത​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ താ​ലൂ​ക്ക് ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന​ത് ബ്ലോ​ക്ക് ത​ല​ത്തി​ലും ക്രോ​ഡീ​ക​രി​ച്ച് സി ​എം ഒ ​സൈ​റ്റി​ല്‍ അ​ത​ത് ദി​വ​സം അ​പ്‌​ലോ​ഡ് ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റും. പ​രാ​തി നി​യ​മ​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ പ​രി​ഹ​രി​ക്കും അ​ല്ലാ​ത്ത​വ വ്യ​ക്ത​മാ​യ മ​റു​പ​ടി​യോ​ടെ ന​ല്‍​കും.

അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​ന്‍ ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യും എ​ഡിഎം ​ക​ണ്‍​വീ​ന​റാ​യും ഏ​ഴം​ഗ മേ​ല്‍​നോ​ട്ട സ​മി​തി​യെ നി​യ​മി​ച്ചു. സ​മി​തി എ​ല്ലാ​ദി​വ​സ​വും ല​ഭ്യ​മാ​കു​ന്ന പ​രാ​തി​ക​ളും പ​രി​ഹാ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച പു​രോ​ഗ​തി അ​വ​ലോ​ക​നം ന​ട​ത്തും.

താ​ലൂ​ക്ക് ത​ല​ത്തി​ല്‍ താ​ലൂ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യും സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക​ളി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ സ​ബ് ഡി​വി​ഷ​ന്‍ ത​ല​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍/​ആ​ര്‍ഡി​ഒ പ​രി​ശോ​ധി​ക്കും. താ​ലൂ​ക്കി​ന്റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍ പു​രോ​ഗ​തി വി​ല​യി​രു​ത്തും. പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.